സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
   വിദ്യയിൽ കേമനാം മാനവരോക്കെയും
   വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
   വിരസത ഒട്ടുമേ പിടികൂടാതവൻ
   വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
  

അമർനാഥ്‌ .സി .എ
1 A സി .എം .എസ് .എൽ .പി .എസ് ,ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത