സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/അമ്മയാണ് പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാണ് പ്രകൃതി

ഒരു ദിവസം നല്ല മഴയായിരുന്നു. ജനൽപടിയിൽ ഇരുന്ന് പുറം കാഴ്ച കണ്ടു കൊണ്ടിരിക്കുകയായിരുന്നു മിത്തു. രണ്ട് മൂന്ന് ദിവസം മഴ തകർത്തു പെയ്തു. ആ സമയം ടി വി യിൽ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനേയും കുറിച്ചാണ് കാണിച്ചത്. വൻ പ്രളയം ഉണ്ടായി. സ്ക്കൂളച്ചെങ്കിലും മഴ കാരണം പുറത്തറങ്ങാൻ കഴിയാതെ അവൾ വീട്ടിൽ ഇരുന്നു. അവൾ നല്ല പ്രകൃതി സ്നേഹിയാണ്. വീട്ടിൽ ചെടിയെല്ലാം നട്ടുവളർത്തുന്നത് അവൾക്ക് ഒരു ഹരമായിരുന്നു. സ്കൂൾ തുറന്ന് ക്ലാസ്സിൽ മലയാളം എടുക്കുന്ന ടീച്ചർ പുതിയ പാഠം എടുത്തു. പ്രകൃതിയെക്കുറിച്ചായിരുന്നു ആ പാഠത്തിൽ. ടീച്ചർ, പ്രകൃതി നമ്മൾ മനുഷ്യരാണ് നശിപ്പിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ ടീച്ചറോട് ചോദിച്ചു. എങ്ങനെയാ നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നത്? ടീച്ചർ പറഞ്ഞു, മനുഷ്യർ മരം മുറിച്ചു കളയുന്നു. മരത്തിൻ്റെ വേരുകൾ ആണ് മണ്ണിനെ ബലത്തോടെ വയ്ക്കുന്നത്. മരം മുറിച്ച് കളയുമ്പോൾ വേരുകൾ ദ്രവിച്ചു മണ്ണിൻ്റെ രൂപത്തിൽ ആകും. നല്ല മഴ വരുമ്പോൾ മണ്ണ് ഇളകി അത് ഇടിഞ്ഞ് താഴെയുള്ള വീടുകളിൽ ചെന്ന് വീഴും. അങ്ങനെ വൻ നാശനഷ്ടം സംഭവിക്കും.

പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരത സഹിക്കാൻ കഴിയാതെയാണ് പ്രകൃതി തിരിച്ചടിക്കുന്നത്. അത് ശരിയാണെന്ന് അവൾക്കും തോന്നി. ഒരു കാലത്ത് മാലിന്യം നിറഞ്ഞ ഒരു പരിസ്ഥിതിയിൽ ജീവിക്കണം എന്നോർത്ത് അവൾ വിഷമിച്ചു. എതൊക്കെ ക്ലബുകളിൽ പ്രവർത്തിച്ച് പ്രകൃതി വൃത്തിയാക്കാൻ നോക്കിയാലും നാം സമ്പനസ്സോടെയല്ല വൃത്തിയാക്കുന്നത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ്. അതല്ല, സ്വയം വിചാരിച്ച് സ്വന്തം വീടും പരിസരവും നന്മ നിറഞ്ഞ മനസ്സോടെ എല്ലാവരും ചെയ്യണമെന്നവൾ ആഗ്രഹിച്ചു. എല്ലാവരും പരിശ്രമിച്ചാൽ വിജയം ഉണ്ടാകും. മിന്നുവിന് നന്നായി പ്രകൃതിയെ മനസ്സിലായി 'അന്ന് മുതൽ അവൾക്ക് പുതിയ ഒരു അമ്മ കൂടിയായി: പ്രകൃതി എന്ന അമ്മ.

Varsha O S
8 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ