ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധ പാഠം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധ പാഠം

അഴുക്കു കഴുകാം
അഴുകാതിരിക്കാൻ
ചെളി പോകണം ഒളിവരണം
മണ്ണും മനസ്സും കുളിർക്കണം
ഇങ്ങു വരും വരെ വന്നാലെത്തി നോക്കാതെ
വരാതെ കാക്കാനൊരുങ്ങിയിറങ്ങുക
വൃത്തിതൻ നാൾ വഴി നീണ്ടു കിടപ്പു
ചിതറിതെറിക്കേണ്ട മാലിന്യ ഭാണ്ഡം
മുറുക്കികെട്ടുക ശ്ഉചിത്വ പാഠം
പാടാം പറയാം എഴുതാം പഠിക്കാം
ഒരു നല്ല പ്രതിരോധ പാഠം
ഒറ്റയായ് നിലകൊണ്ടു ഒറ്റയായ് പോവാതെ
അകാലത്തിലായി നിന്നു മനം കൊണ്ടടുത്തും
സ്നേഹയുദ്ധ ധീരൻമാരായ് വെളുപ്പണിയും
മാലാഖമാരൊപ്പം ചേർന്നും നടക്കാം
ഇന്നിന്റെ പാഠം നാളെയുടെ പ്രതീക്ഷ
കേവലം മണ്ണിലിഞ്ഞു ചീയാതെ
ചെറുത്തു നിൽക്കാൻ ചേർത്തു നടത്താം
ഒന്നിനെഒന്നായ് വിളക്കാമിത് പ്രതിരോധ പാഠം
പഠിച്ചതെല്ലാം പവിഴക്കൂട്ടിൽവെക്കല്ലേ
കൈ നീട്ടുക പുതിയ ഗാഥകൾ രചിച്ചിടാം
നാടിന്റെ നന്മകൾ കൊയ്യുമീ
ഉണർത്തു പാട്ടിന്റെ താളമായ് മാറിടാം

ആദിത്യൻ
8എ ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത