ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ പാഠം

അഴുക്കു കഴുകാം
അഴുകാതിരിക്കാൻ
ചെളി പോകണം ഒളിവരണം
മണ്ണും മനസ്സും കുളിർക്കണം
ഇങ്ങു വരും വരെ വന്നാലെത്തി നോക്കാതെ
വരാതെ കാക്കാനൊരുങ്ങിയിറങ്ങുക
വൃത്തിതൻ നാൾ വഴി നീണ്ടു കിടപ്പു
ചിതറിതെറിക്കേണ്ട മാലിന്യ ഭാണ്ഡം
മുറുക്കികെട്ടുക ശുചിത്വ പാഠം
പാടാം പറയാം എഴുതാം പഠിക്കാം
ഒരു നല്ല പ്രതിരോധ പാഠം
ഒറ്റയായ് നിലകൊണ്ടു ഒറ്റയായ് പോവാതെ
അകാലത്തിലായി നിന്നു മനം കൊണ്ടടുത്തും
സ്നേഹയുദ്ധ ധീരരായ് വെളുപ്പണിയും
മാലാഖമാരൊപ്പം ചേർന്നും നടക്കാം
ഇന്നിന്റെ പാഠം നാളെയുടെ പ്രതീക്ഷ
കേവലം മണ്ണിലിഞ്ഞു ചീയാതെ
ചെറുത്തു നിൽക്കാൻ ചേർത്തു നടത്താം
ഒന്നിനെഒന്നായ് വിളക്കാമിത് പ്രതിരോധ പാഠം
പഠിച്ചതെല്ലാം പവിഴക്കൂട്ടിൽവെക്കല്ലേ
കൈ നീട്ടുക പുതിയ ഗാഥകൾ രചിച്ചിടാം
നാടിന്റെ നന്മകൾ കൊയ്യുമീ
ഉണർത്തു പാട്ടിന്റെ താളമായ് മാറിടാം

ആദിത്യൻ
8എ ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത