ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/അമ്മതത്തയും കുഞ്ഞുങ്ങളും
അമ്മതത്തയും കുഞ്ഞുങ്ങളും
കിങ്ങിണിക്കാട്ടിലെ ഒരു വലിയ മരത്തിന്റെ പൊത്തിലാണ് മിന്നി തത്ത താമസിച്ചിരുന്നത്. അവൾ അടയിരുന്ന് രണ്ടു മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ കുഞ്ഞുങ്ങളോട് ഇങ്ങനെ പറഞ്ഞു, "കുഞ്ഞുങ്ങളെ ഞാൻ തീറ്റ തേടിയിട്ടു വരാം. നിങ്ങൾ പുറത്തെങ്ങും പോകരുത്. പുറത്തു ക്രൂര ജീവികൾ ഉണ്ട്." അമ്മ പോയിക്കഴിഞ്ഞപ്പോൾ തത്തകുഞ്ഞുങ്ങളിൽ സാമർത്ഥ്യക്കാരൻ പറഞ്ഞു, "ഞാൻ പുറത്തു പോകുകയാണ്. ഈ കൂട്ടിൽ ഇങ്ങനെയിരുന്നാൽ പുറം കാഴ്ചകളൊന്നും കാണാനാകില്ല" നീ വരുന്നോ?. എന്നാൽ പാവത്താനായ മറ്റേ കുഞ്ഞിത്തത്ത പറഞ്ഞു, "ഞാൻ വരുന്നില്ല,"അമ്മ തിരിച്ചുവരുമ്പോൾ കണ്ടില്ലെങ്കിൽ വിഷമിക്കും". എന്നാൽ അതൊന്നും വകവെക്കാതെ പറന്നു പോയ സാമർത്ഥ്യക്കാരനായ കുഞ്ഞിത്തത്ത കുറച്ചു ദൂരം പറന്നപ്പോഴേക്കും ചിറകു കുഴുഞ്ഞു വീഴാൻ തുടങ്ങി. ഈ സമയത്തു അമ്മ പറഞ്ഞിരുന്നത് അവൻ ഓർത്തു. വീഴാൻ തുടങ്ങിയ തക്ക സമയത്തു തന്നെ കുഞ്ഞിതത്തയെ അമ്മ തത്ത പറന്നു വന്നു സ്വന്തം ചിറകിൽ താങ്ങി കൂട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞിതത്ത അമ്മയോട് കരഞ്ഞുകൊണ്ട് തന്റെ തെറ്റ് ഏറ്റുപറഞ്ഞു. അമ്മ തത്ത കുഞ്ഞിതത്തയെ ആശ്വസിപ്പിച്ചു തന്റെ ചിറകുകൊണ്ട് തലോടി. പിന്നീടൊരിക്കലും കുഞ്ഞിതത്ത ആരോടും അനുസരണക്കേടു കാണിച്ചിട്ടില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ