ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/സൂത്രക്കാരനായ കുറുക്കൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂത്രക്കാരനായ കുറുക്കൻ

ഒരു കാട്ടിൽ സിംഹവും കുറുക്കനും ചെന്നായയും ഉണ്ടായിരുന്നു. ഒരു ദിവസം മൂന്നുപേരും കൂടി ഒരു മാനിനെ പിടികൂടി. അപ്പോൾ ചെന്നായയോട് സിംഹം പറഞ്ഞു. "കൂട്ടുകാരാ ഈ മാനിനെ ഒന്ന് വീതിക്കൂ". മാനിനെ ചെന്നായ ഒരേ അളവിൽ വീതിക്കുന്നതു കണ്ടപ്പോൾ സിംഹത്തിനു വളരെ ദ്യേഷ്യം വന്നു. ഒപ്പം അലറിക്കൊണ്ട് ചെന്നായയുടെ മേലേക്ക് ചാടി. ചെന്നായയുടെ കഥ കഴിച്ചു. എന്നിട്ടു സിംഹം കുറുക്കനോട് പറഞ്ഞു ആഹാരം കഴിക്കുന്ന സമയം കഴിഞ്ഞു, വേഗം മാനിനെ വീതിക്കൂ". കുറുക്കൻ ഇത് കേട്ടപ്പോൾ വല്ലാത്ത വിഷമത്തിലായി. പക്ഷെ അവൻ പുറത്തു കാണിച്ചില്ല. വിഷമത്തോടെ കുറുക്കൻ തന്റെ വായിൽ കൊള്ളുന്ന ഇറച്ചിയെടുത്തു ബാക്കി സിംഹത്തിന്റെ മുമ്പിലേക്ക് നീക്കി വച്ച് കൊടുത്തു. "നിന്നെ ഇങ്ങനെ പഠിപ്പിച്ചത് ആരാണ്? സിംഹം ചോദിച്ചു. അപ്പോൾ കുറുക്കൻ പറഞ്ഞു , "ഈ ചത്ത് കിടക്കുന്ന ചെന്നായയാണ്". അങ്ങനെ സൂത്രക്കാരനായ കുറുക്കൻ തന്റെ ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു .

ആദിശങ്കർ ടി എസ്
1 A ജി യു പി എസ് പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ