എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ അതിജീവനം
കട്ടികൂട്ടിയ എഴുത്ത്
ദുരന്തമുഖത്തെ അതിജീവനം
മൂക്കൊലിപ്പ് ,ചുമ ,തൊണ്ടവേദന ,പനി തുടങ്ങിയവയാണ് സാധാരണ രോഗലക്ഷണങ്ങൾ .ഇവ ഏതാനും ദിവസം നീണ്ടു നിൽക്കുകയും ചെയ്യും . ശാരീരിക ദൗർബല്യമുള്ളവരിലും സ്വതവേ രോഗികളായവരിലും പ്രായമേറിയവരിലും വൈറസ് പിടി മുറുക്കും. ഇത് വഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കിറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും .ലോകാരോഗ്യ സംഘടനാ കൊറോണ വൈറസ് വ്യാപനത്തെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു .രോഗിയുടെ ശരീരസ്രവങ്ങളിൽ നിന്നാണ് മറ്റൊരാൾക്ക് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗിയുടെ മൂക്കിൽ നിന്നും വായിൽനിന്നും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും . വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു വൈറസ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴോ അയാൾ ഹസ്തദാനം നല്കുമ്പോഴോ മറ്റൊരാളിലേക്ക് രോഗം പടരാം. കർക്കശമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ആർക്കും നിയന്ത്രിക്കാനാവാത്ത ദുരന്തമായി ഇത് മാറും. അതുകൊണ്ട് ഗവർൺന്മെന്റിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പ്രതിരോധമാർഗങ്ങൾ കൊറോണ വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കൽ തന്നെയാണ്. കൈകൾ ഇടക്കിടെ കഴുകാനും മറ്റു വസ്തുക്കൾ സ്പർശിച്ച ശേഷം കൈ കഴുകാതെ മുഖത്ത് സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. രോഗപ്രതിരോധശേഷി കൂട്ടുവാൻ കഴിവുള്ള ഭക്ഷണം കഴിക്കുവാൻ ശ്രദ്ധ വേണം . വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ കർശനമായി പാലിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ നേരിട്ട് ആശുപത്രിയിൽ പോകാതെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുന്നതാണ് അഭികാമ്യം. റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ വഴി രോഗവ്യാപനം തടയാൻ നമ്മുക്ക് കഴിയും. കോവിഡ് ഭീഷണിയോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ദുരന്തങ്ങളെ സധൈര്യം നേരിട്ട് തോൽപ്പിക്കാനുള്ള നമ്മുടെ കഴിവിനെ ലോകമെമ്പാടും ഉറ്റുനോക്കുന്നു. അതിജീവനത്തിന്റെ ഈ തുരുത്തിലേക്ക്. ഒന്നായി ചേർന്ന് നമുക്ക് മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ