വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/അമ്മയും വളർത്തമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയും വളർത്തമ്മയും

ഒരു വസന്തകാലത്തിൻ്റെ വരവേൽപ്പ്, മനസ്സിലാക്കിയതെല്ലാം തെറ്റാണെന്ന ഉണർവിന്റെ പ്രഭാതം. ഒരുകൂട്ടം സത്യത്തിന്റെ തിരിച്ചറിയലിൻ്റെ ഒരു പുതിയ പ്രഭാതമായിരുന്നു അന്ന്. ഞാൻ എന്റെ പൂർവ്വകാല ത്തിലേക്ക് തിരിഞ്ഞുനോക്കിയ ഒരു ദിനം.

  ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂടെ അച്ഛന്റെ തറവാട്ടിലിയിരുന്നു താമസിച്ചിരുന്നത്. ചുറ്റും വൃക്ഷങ്ങളും ചെടികളും പൂക്കളും ഒക്കെ നിറഞ്ഞ ഒരു പുരയിടത്തിൽ ആയിരുന്നു ഞങ്ങളുടെ തറവാട്. ആ വീട് എനിക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ ചുറ്റുപാടുകൾ എനിക്ക് ഇഷ്ടമായിരുന്നില്ല. ചെടികളും മരങ്ങളും എല്ലാം നമുക്ക് ശല്യം ആണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്റെ ചേച്ചി പ്രസംഗത്തിലും മറ്റും പ്രകൃതി അമ്മയാണ് ദൈവമാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ചേച്ചി ഓരോ വാക്യത്തിനും ഒരു ഊർജ്ജത ലഭിക്കാൻ വേണ്ടി എഴുതിചേർത്ത തായി മാത്രമേ കരുതിയിരുന്നുള്ളൂ. ഞാൻ സ്കൂളിൽ പോകുന്ന വഴിക്ക് മരങ്ങളുണ്ട്. ഒരു ദിവസം ആ മരങ്ങൾ ഒരു പ്രമാണി വെട്ടിമുറിച്ചു കൊണ്ടുപോയി നടന്ന് തളർന്നുവരുന്ന ഞങ്ങൾക്ക് തണൽ ഇല്ലാതായി. മരങ്ങൾ ഇല്ലാതാകുമ്പോഴുള്ള കുറവ് ഞാൻ ആദ്യമായി അന്ന് തിരിച്ചറിഞ്ഞു. വീടിന് ചുറ്റുമുണ്ടായിരുന്ന മരങ്ങളിലൊന്നായ മഹാഗണി മരം അച്ഛൻ എന്തോ ആവശ്യത്തിനായി മുറിച്ചുമാറ്റി. ആ മരം പോയപ്പോൾ ഞാൻ ഏറെ ദുഃഖിച്ചു കൂട്ടുകാരൊത്ത് കളിച്ചിരുന്നത്, അപ്പുറത്തെ വീട്ടിലെ സുധാമണിയുടെ മണിക്കുട്ടിയെ താലോലിച്ചിരുന്നത്, റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ മലിനമേറിയ പുക ശ്വസിക്കാതെ ആ മരം എനിക്ക് ശുദ്ധ വായു നൽകിയത് വേനലിലും ഞങ്ങൾക്ക് കുളിർ കാറ്റു നൽകിയിരുന്നത് ആ മരമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ മണ്ണപ്പം ചുട്ടു കളിച്ചിരുന്നത് ആ മരത്തിൻറെ കീഴിലെ നനവേറിയ മണ്ണിലായിരുന്നു. അന്ന് അമ്മ എന്നെ ഒരുപാട് സമാധാനിപ്പിച്ചു. എന്റെ അമ്മ എനിക്ക് ജന്മം നൽകി സ്നേഹവും കരുതലും തന്ന് വളർത്തുകയാണ്. എന്നാൽ പരിസ്ഥിതിയിലെ വൃക്ഷങ്ങളും ചെടികളും എല്ലാം അടങ്ങിയ പ്രകൃതി എന്റെ ജീവൻ കാത്തു സംരക്ഷിച്ചു എന്റെ വളർത്തമ്മയായിമാറി എന്നെ പരിപാലിക്കുക യാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത്...
 

അപർണ്ണ ജി
7 ബി വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം