സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമര ശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.ഇന്റർനെറ്റിന്റെ ലോകത്തിലേക്ക് അധ:പതിച്ച് പോയ ഇന്നത്തെ തലമുറ പ്രക്യതിയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ അറിയാം പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന എത്രയോ ജീവജാലങ്ങളെ പറ്റി. പറഞ്ഞ പലതും പിന്നെ കാണാത്തതും പറയാത്തതുമായ പലതും ചേരുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. പ്രകൃതിയിലെ ഓരോ വസ്തുക്കളും വിവിധ തരം ജീവികളുടെ വാസസ്ഥലങ്ങളാണ്. ഓറഞ്ചും ചന്ദനനിറവും ചേരുന്ന ഭംഗിയുള്ള മരക്കൂണുകൾ, ചുവപ്പും കറുപ്പും പൊട്ടുള്ള കുഞ്ഞൻ വണ്ടുകൾ, പലതരം ഉറുമ്പുകൾ, കടുംപച്ചനിറത്തിലെ പായലുകൾ, വീണ് കിടക്കുന്ന മരത്തടി പോലും എത്രയോ ജീവികളുടെ വാസസ്ഥലമാണെന്നറിയുമ്പോഴേ ഈ പ്രകൃതിയുടെ വൈവിധ്യം നമുക്ക് തിരിച്ചറിയാനാകൂ. നമ്മൾ നിസ്സാരമായി കരുതുന്ന ഒരു ചെറിയ കരിയില മാറ്റിയാൽ പോലും അതിനടിയിൽ ജീവിക്കുന്ന അട്ടകളെയും ചിതലുകളെയും പല വർണത്തിലുള്ള ഷഡ്പദ ങ്ങളെയും നമുക്ക് കാണാൻ സാധിക്കും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ