ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/എന്തിന്, പക്ഷെ, എങ്കിലും...

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തിന്, പക്ഷെ, എങ്കിലും...

എന്തിന്......
കൽക്കണ്ട മധുരം നിറഞ്ഞൊരാ സൗഹൃദം എന്തിനു നീ ഇന്നു തട്ടിപ്പറിച്ചു.
അക്ഷരാഘോഷവും ഇത്തിരി കുസൃതിയും നിറഞ്ഞൊരാ വിദ്യാലയാങ്കണം
എന്തിന് നീ ഇന്നു ശൂന്യമാക്കി.
പാറിപ്പറക്കേണ്ട ബാല്യത്തെ എന്തിന് നീ ഇന്നു തടവിലാക്കി.
കാറ്റിന്റെ കയ്യിലെ തേനൂറും നറുമണം എന്തിന് നീ ഇന്നു ദുർഗന്ധമാക്കി.
ആത്മാർത്ഥമായുള്ള ആയിരം ബന്ധങ്ങൾ എന്തിന് നീ ഇന്നു വേർപിരിച്ചു.
പാട്ടിന്റെ ഈണം പകർന്നൊരാ കിളി ശബ്ദം എന്തിന് നീ ഇന്നു നിശബ്ദമാക്കി.
ലക്ഷക്കണക്കിന് പ്രാണനെ എന്തിന് നീ ഇന്നു കൊന്നൊടുക്കി.


പക്ഷേ.......
വീട്ടിലിന്നെല്ലാർക്കും സമയമുണ്ട് വീട്ടിലെ കാര്യങ്ങൾ നോക്കാനാവതുണ്ട്.
പാഴ്ചിലവില്ലാതെ ആഘോഷങ്ങളില്ലാതെ ആമോദമായ് ജീവിക്കാനറിയാം.
ജാതിമത ചിന്തകൾ, വേർതിരിവുകൾ മനസ്സിൽ
നിന്നകറ്റാനറിയാം.
മണ്ണിലേക്കിറങ്ങി അധ്വാനിക്കാനറിയാം ഉള്ളതുകൊണ്ടോണം പോൽ ജീവിക്കാനറിയാം.
മനുഷ്യരെ പാഠം പഠിപ്പിക്കാൻ, മനുഷ്യനെ മനുഷ്യനാക്കാൻ ഒരു ചെറുവയറസു മാത്രം മതി.
 

 എങ്കിലും.......
             കാലം തിരികെ തരും വീണ്ടും സുന്ദര സുരഭില സ്വതന്ത്ര കാലം.
 

വൈഭവ് ആർ
6 ഗവ. യു.പി.എസ്. പാലുവള്ളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത