ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/അക്ഷരവൃക്ഷം/അപ്പുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13607 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ സ്വപ്നം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ സ്വപ്നം

അപ്പുവിന്റെ സ്വപ്നം "അച്ഛാ ഈ വിമാനം കാണാൻ എന്താ ഭംഗി.അമ്മുവിന്റെ ബാർബിയും കൊള്ളാം. . എനിക്കൊരു റിമോട്ട് കണ്ട്രോൾ കാർ വാങ്ങേണ്ട അച്ഛാ മറന്നുപോയോ അത്. സ്കൂൾ തുറ ന്നാൽ കൂട്ടുകാർക്ക് കാണിച്ചു കൊടുക്കണം എന്ന് വിചാരിച്ചതാ.” "അപ്പൂ അപ്പൂ ഇവന്റെ ഒരു ഉറക്കം. നേരം എത്രയായി എന്നറിയുമോ അപ്പൂ ഒന്ന് എണീക്ക്”. അപ്പു ചാടിയെണീറ്റു."അച്ഛൻ എവിടെ.’’ "അച്ഛനോ സ്വപ്നം കണ്ടോ അപ്പു.’’ അപ്പോഴാണ് അവന് മനസ്സിലായത് താൻ സ്വപ്നംകാണു

	കയായിരുന്നു എന്ന്.അച്ഛൻ വിഷുവിന് മുമ്പ് എത്തും എന്ന് അമ്മ പറഞ്ഞതാ .പുതിയ  കുപ്പാ

യം വാങ്ങണം,പടക്കം വാങ്ങണം,സദ്യ ഒരുക്കണം.... പക്ഷേ അതൊന്നും ഇനി നടക്കില്ല അ ച്ഛന് വരാൻ പറ്റില്ലത്രേ .ഇവിടെയും ആഘോഷങ്ങൾ ഒന്നും പാടില്ലത്രേ .ലോകം മുഴുവനും കോ വിഡ് 19 എന്ന രോഗം പരക്കുന്നുണ്ട് പോലും.ഏതോ വിദേശ രാജ്യത്ത് നിന്ന് അതു നമ്മുടെ നാട്ടിലും എത്തി.ഇന്നലെ അച്ഛൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞു എവിടെയും പോകരുത്. കൈകാലുകൾ സോപ്പിട്ട് കഴുകണം എന്നൊക്കെ.എവിടെ പോകാനാ.നമ്മൾ അതൊക്കെ ചെയ്യുന്നുണ്ട്. ഇവിടെ അകത്തിരുന്ന് കൊണ്ട് ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. ഈ രോഗംവേഗം ഇല്ലാതാക്കാൻ.എന്നാൽ അല്ലേ എന്റെ അച്ഛന് വേഗം നാട്ടിൽ വരാൻ പറ്റൂ. അച്ഛന്റെ ഫോൺ ബെൽ ആണ് അപ്പുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്. അപ്പൂ ഓടി ച്ചെന്ന് ഫോണെടുത്തു. "അച്ഛൻ വരുമ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ട റിമോട്ട് കണ്ട്രോൾ കാർ വാങ്ങാൻ മറക്കല്ലേ അച്ഛാ ഞാൻ കാത്തിരിക്കും’’.