ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം/അക്ഷരവൃക്ഷം/പുഴയുടെ കഥ
പുഴയുടെ കഥ
ഞാൻ ജനിച്ചതും വളർന്നതും പുഴവക്കിലാണ്. ഒരു അവധി ദിവസം ഞാൻ പുഴയുടെ അടുത്തെത്തി. അതു വരെ ദു:ഖിതയായി ഒഴുകിക്കൊണ്ടിരുന്ന പുഴ എന്നെ കണ്ടപ്പോൾ മനസില്ലാ മനസോടെ ചിരിച്ചു. ഞാൻ പുഴയോടു ചോദിച്ചു: എന്താ നീ ദു:ഖിതയായി ഇരിക്കുന്നത്?" അപ്പോൾ പുഴ പറഞ്ഞു: പണ്ടത്തെ കാര്യം ആലോചിച്ച് ദു:ഖം വന്നതാ". ഞാൻ ചോദിച്ചു " പണ്ടത്തെ എന്തു കാര്യം ? പുഴ പറയാൻ തുടങ്ങി .. "പണ്ട് എന്നെ കാണാൻ എന്തു രസമായിരുന്നെന്നോ? അന്ന് എന്നെ കാണാൻ ധാരാളം പേർ ഈ പുഴവക്കിൽ നിൽക്കുമായിരുന്നു. പറന്നു വരുന്ന കിളികൾ കിന്നാരം പറയാനായി എൻ്റെ അടുത്തേക്ക് വരുമായിരുന്നു. ഇവിടെ ഒരു മാവുണ്ടായിരുന്നു. അതിൽ നിന്നു വീഴുന്ന മാമ്പഴങ്ങൾ എന്റെ വെള്ളത്തിനെ രസമുള്ളതാക്കി. എന്നാൽ ഇന്നു ഞാൻ കാണുന്നത് മണൽ വാരാൻ വരുന്ന കുറച്ചു ബംഗാളികളെ മാത്രം. കിന്നാരം പറയാൻ വരുന്നത് നീ മാത്രവും. നിങ്ങൾ മനുഷ്യർ ഉപയോഗിക്കുന്ന മദ്യത്തിൻ്റെ രസമാണ് ഇന്നെനിക്ക്. നിങ്ങൾ മനുഷ്യർ ഇതിനെതിരെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഇന്നു കാണുന്ന പല നദികളെയും രക്ഷിക്കാം."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ