എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ 

അപ്പുവും അച്ചുവും വളരെ അടുത്ത കൂട്ടുകാർ ആയിരുന്നു. അവർ വീട്ടിൽ ഇരുന്നു മടുത്തപ്പോൾ സൈക്കിളും എടുത്തു കറങ്ങാനായി പുറത്തേക്ക് ഇറങ്ങി. അതാ മുന്നിൽ രണ്ട് പോലീസുകാർ അവരോടു ചോദിച്ചു എങ്ങോട്ടേക്കാ പോകുന്നത്? അച്ചു പറഞ്ഞു വീട്ടിൽ ഇരുന്നു മടുത്തപ്പോൾ ഞങ്ങൾ ഒന്നു പുറത്തേക്കു ഇറങ്ങിയതാണ്. എന്താ കുട്ടികളെ നിങ്ങൾ അറിഞ്ഞില്ലേ നമ്മുടെ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. കൊറോണ എന്ന വൈറസ് ലോകത്ത് ആകെ പടർന്നു പിടിച്ചിരിക്കുന്നു. 'കോവിഡ് 19´എന്ന രോഗത്തിൽ നിന്നും നമ്മളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കു ഇടെ വൃത്തിയായി കഴുകണം.

അയൽ രാജ്യങ്ങൾ ആയ അമേരിക്ക,  ചൈന, ഇറ്റലി, സ്പെയിലും കൊറോണ വൈറസ് പടർന്നു പിടിച്ചു 10000ത്തിൽ അധികം ജനങ്ങൾ മരിച്ചിരുന്നു. നമ്മുടെ ലോകത്തു ആകെ ഒരു ലക്ഷത്തിൽ പരം ജനങ്ങൾ മരിച്ചിരുന്നു. മനുഷ്യനിൽ മാത്രമല്ല മൃഗങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. അത്യാവശ്യത്തിനു നിങ്ങൾ പുറത്തേക്കു ഇറങ്ങുക ആണെങ്കിൽ തീർച്ചയായും മാസ്ക് ധരിക്കണം. നമ്മുടെ രാജ്യമായ ഇന്ത്യയിൽ ആകട്ടെ ഇരുനൂറിൽ പരം ജനങ്ങൾ മരിച്ചിരുന്നു. നമ്മുടെ സർക്കാർ രോഗികൾക്കും ആശ്രയമില്ലാത്തവർക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. കൂടാതെ അനേകം കുടുംബശ്രീ കിച്ചനുകൾ തുറന്നു ഇരിക്കുന്നു.

ഇന്ത്യയിലെ എല്ലാ സർക്കാർ സ്വകാര്യ ലാബുകളിലും കോവിഡ് 19 സൗജന്യ ആക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് ഇട്ടു. കോവിഡ് 19ന്റെ ടെസ്റ്റ് മാത്രം ചെയ്യുവാൻ ആയി ഓരോ ജില്ലയിലും ഓരോ പുതിയ ലാബ് കൾ തുറക്ക്വനായി നമ്മുടെ സർക്കാർ തീരുമാനിച്ചു. എല്ലാവർക്കും സൗജന്യ റേഷനും സൗജന്യ കിറ്റും സർക്കാർ നൽകി വരുന്നു. കുട്ടികളെ ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ആണെന്ന് അറിയാമോ? പനിയും, ചുമയും, ശ്വാസ തടസ്സവും ഒക്കെ ആണ്. കോവിഡ് 19എന്ന രോഗം സ്ഥിതികരിച്ചവർക്ക്‌ ആയി പ്രത്യേക ഐസോലേഷാൻ വാർഡുകൾ നമ്മുടെ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്.

കുട്ടികളെ ഇതിൽ നിന്നും രക്ഷ നേടാൻ ഉള്ള പ്രധാന കാര്യം വ്യക്തി ശുചിത്വമാണ്. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളെ നിങ്ങൾ കുറച്ചു സമയം കഥ എഴുതുകയും പത്രം വായിക്കുകയും വാർത്തകൾ കേൾക്കുകയും ചെയ്യുക. കുറച്ചു സമയം വീടും പരിസരവും വൃത്തിയാക്കുവാൻ അമ്മയെ സഹായിക്കുകയും ചെയ്യുക. വാർത്തകൾ കേൾക്കുമ്പോഴും പത്രങ്ങൾ വായിക്കുമ്പോഴും നിങ്ങൾക്ക് കുറെ കൂടി വ്യക്തമായി കാര്യങ്ങൾ മനസിലാക്കുവാനും കഴിയും. കൂടാതെ പുറത്തേക്ക് ഇറങ്ങുവാനും തോന്നുകയില്ല. ശാരീരിക അകലം പാലിക്കു, സാമൂഹിക ഒരുമ നേരിടു എന്ന പ്രധാന തത്വം നമുക്ക് ഓരോരുതർക്കുഉം  പ്രാവർത്തികമാക്കാം. കൊറോണ എന്ന ഭീകരനെ കുറിച്ച് ഇത്രയും അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന സാറന്മാർക്കു വളരെ നന്ദി ഉണ്ട്. നാടാകെ ഉള്ള അസുഖം മാറാതെ യാതൊരു കാരണവശാലും ഞങ്ങൾ പുറത്തേക്ക് ഇറങ്ങില്ല. എങ്കിൽ കുട്ടികളെ നിങ്ങൾ വേഗം തിരികെ വീട്ടിലേക്ക് പോയി വാർത്തകൾ കേൾക്കൂ. നമ്മുടെ സമൂഹത്തിന്റെ രക്ഷക്കായി പ്രാർത്ഥിക്കൂ .

ശ്രീലക്ഷി . ആർ
7 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ