എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
അണുക്കൾ , അഴുക്കു ചവറ്റുകുട്ടകൾ , മാലിന്യങ്ങൾ എന്നിവയിൽ നിന്നു ശുദ്ധവും സ്വന്ത്രവും ആയിരിക്കുന്ന അവസ്ഥയെ ആണ് നാം ശുചിത്വം എന്ന് പറയുന്നത് ശുചിത്വം കൈവരിക്കാൻ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുവേണം.വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും സമൂഹത്തെ ആരോഗ്യപൂർണമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുമെന്ന ബോധം ശുചികരണത്തിലേക്കു നയിക്കുന്നു. "ശുചിത്വം ദൈവഭക്തിയുടെ അടുത്താണ് "എന്ന പഴംചൊല്ല് സൂചിപ്പിക്കുന്നതുപോലെ ശുചിത്വം ഒരുനല്ല ഗുണമാണ് .കൂടാതെ "ആരോഗ്യം, സൗന്ദര്യം" തുടങ്ങിയ മറ്റാശയങ്ങൾക്ക് ശുചിത്വം അത്യാവശ്യമാണ് .ശുചിത്വതിന് ഒരു സാമൂഹിക മാനമുണ്ട് . നാം ശുചിത്വം പാലിച്ചു മറ്റുള്ളവർക്ക് മാതൃകയാക്കണം. അങ്ങനെ നമ്മുടെ പരിസരം ശുചിയാകും . അതിലൂടെ നാം സമൂഹത്തിനു തന്നെ വലിയൊരു മാതൃകയാണ് വയ്‌ക്കുന്നത് .ഒരു ആരോഗ്യമുള്ള സമൂഹം കെട്ടിപൊക്കുന്നതിൽ ഓരോവ്യക്തിക്കും പങ്കുണ്ടെന്ന് ഇതുനമ്മെ പഠിപ്പിക്കുന്നു .ഇന്നത്തെ സമൂഹത്തിൽ ശുചിത്വത്തിന് വലിയ സ്ഥാനമാണുള്ളത് .എലിപ്പനി പോലുള്ള രോഗങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് പകരുന്നത് . അങ്ങനെ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെങ്കിൽ ശുചീകരണം വേണം. അതിനുന്നാം മുൻകൈ എടുക്കണം. നാം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുടെ ആരോഗ്യ വകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടാകും.പ്രായോഗിക തലത്തിൽ ശുചിത്വം രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു, പലതരം നിർമാണ പ്രക്രിയകളിലും ശുചിത്വത്തിനു വളരെയധികം പ്രാധാന്യമുണ്ട് , ശുചിത്വം എന്നത് ആരിലും അടിച്ചേൽപ്പിക്കണ്ട ഒന്നല്ല.മറിച്ച് ശുചിത്വം ജീവിതത്തിൽ അനിവാരവ്യമാണെന്ന് സ്വയം മനസ്സിൽ തോന്നി ചെയ്യേണ്ട ഒന്നാണ്.അതിനായി ആരെയും നമുക്ക് നിർബന്ധിക്കാനാവില്ല .മറിച്ചു ബോധവൽക്കരിക്കാനാകും. മികച്ച നിലവാരമുള്ള ശുചിത്വം കൈവരിക്കാൻ സമൂഹത്തിലെ എല്ലാവരുടെയും ഒരുമയോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നുനാം നമ്മുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു മനസ്സിലാക്കേണ്ടത് അനിവാര്യമാണ് .അതിനായി സാമൂഹ്യ ശുചിത്വബോധ വൽക്കരണ ക്ളസ്സുകളും മറ്റും സംഘടിപ്പിക്കുകയും അതിലൂടെ പൂർണ ശുചിത്വമുള്ള ഒരു നല്ല നാളെയെ പടുത്തുയർത്തുകയാകണം നമ്മുടെ ലക്ഷ്യം.
|