ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വീട്ടിൽ നിന്നും തുടങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിൽ നിന്നും തുടങ്ങാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിൽ നിന്നും തുടങ്ങാം

വ്യക്തി ശുചിത്വത്തിന് ജീവന്റെ തന്നെ വിലയുണ്ടെന്ന് മനസ്‌സിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. Covid 19 എന്ന മഹാമാരി വൃത്തിയുടെ പുതിയ ശീലങ്ങൾ നമ്മെ പഠിപ്പിക്കുകയാണ്. ഇടയ്ക്കിടെ കൈ കഴുകുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ഈ രോഗത്തെ അകറ്റിനിർത്താൻ നാം ശ്രമിക്കുകയാണ്. ഭരണകൂടമോ ഏതെങ്കിലും സംഘടനകളോ മാത്രം വിചാരിച്ചാൽ ശുചിത്വസുന്ദരമായ കേരളം കെട്ടിപ്പടുക്കുവാൻ സാധിക്കില്ല. ശുചിത്വം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നുമാണ്. അത് പിന്നീട് നമ്മുടെ നാടിന്റെ ശുചിത്വത്തിലേക്കും രാജ്യത്തിന്റെ തന്നെ ശുചിത്വത്തിലേക്കും നയിക്കും. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെയും അവ ശരിയായ രീതിയിൽ നിർമാർജനം ചെയ്തും നമുക്ക് പരിസരം വൃത്തിയായി സൂക്ഷിക്കാം. ഇതിലൂടെ പരിസ്ഥിതി മലിനീകരണം തടയാൻ നമുക്ക് ശ്രമിക്കാം. രാജ്യമൊട്ടാകെയുള്ള അടച്ചുപൂട്ടൽ മൂലം വീട്ടിലിരിക്കുന്ന നമുക്ക് ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചും കൃഷികൾ ചെയ്തും പരിസ്ഥിതിയെ സംരക്ഷിക്കാം. പരിസരശുചിത്വത്തിലൂടെ സമൂഹശുചിത്വത്തിലേക്കും അതിലുടെ നാടിന്റെ നല്ല നാളെക്കായി നമുക്കൊന്നിച്ചു പോരാടാം.

വേദവ്യാസ് പി എസ്
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം