മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഒന്നായ് കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് കൈകോർക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് കൈകോർക്കാം
പച്ചപ്പരവതാനി അണിഞ്ഞ് മണ്ണിൽ സ്വർണ്ണപ്പുഷ്പങ്ങൾ വാരിവിതറി ഐശ്വര്യത്തിൻ ദേവിയായ് നിറഞ്ഞു നിന്നീടും എൻ ഭൂമിദേവി

ഒരുനാൾ അതാ ഭൂമിദേവി പാലൂട്ടിവളർത്തിയ മനുഷ്യകുലം തൻ ജീവിതസുഖം തേടിയലഞ്ഞവസാനം തൻ മൂർച്ചയേറിയ വാളാൽ കുത്തിനുറുക്കി എൻ പുണ്യഭൂമിയെ..... ആ മൂർച്ചയേറിയ വാളിനു സമമത്രേ ഓരോ മാലിന്യക്കൂമ്പാരങ്ങളും സഹനത്തിൻ നിത്യനിദാനമാണെൻ പുണ്യഭൂമി ... മാനവിക ജന്മത്തിൻ മുദ്ര പതിഞ്ഞ ഓരോ മനുഷ്യനും തൻ പാപത്തിൻ കാഠിന്യം എത്രയെന്നനുഭവം പാഠമാക്കാൻ പ്രകൃതി തൻ ക്ഷോഭ താണ്ഡവാവതാരം അണിഞ്ഞപ്പോൾ മനുഷ്യ കുലം തൻ ജീവനു കാവലായ് നെട്ടോട്ടമോടുന്നു........ഈ ക്ഷോഭതാണ്ഡവത്തെ മനുഷ്യർ ഇന്നനവധി പേരു നൽകി വിളിച്ചപ്പോൾ ഒന്നോർക്കുക സോദരാ ഇവയെല്ലാം പ്രകൃതി തൻ അവതാരമത്രേ ...... എന്നാൽ ഇവയുടെ അന്ത്യമെന്തെന്ന ചോദ്യത്തിേനേക മറുപടി മാത്രം മന്നിൽ സംരക്ഷകരായ് മാറാം വറ്റിയ നിലത്തിൻ കുളിർമയായ് ഓരോ തൈ നടാം

അമിത അന്ന സാബു
10G മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ഗദ്യകവിത