ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/പ്രതിരോധം 2020

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം 2020 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം 2020

നോക്കൂ..... പരിസ്ഥിതി എത്ര ശുദ്ധം
പുകയില്ല പൊടിയില്ല
പൊടിപടലങ്ങൾ ഇല്ല
തെളിനീരേകും പുഴകളും
കളകളമൊഴുകും അരുവികളും
കേരളം വീണ്ടും ദൈവത്തിൻറെ സ്വന്തം നാട് .

കുടുംബ ബന്ധങ്ങൾ ഊഷ്മളമായി
ചക്കയും മാങ്ങയും ഇഷ്ടവിഭവങ്ങളായി
ബിരിയാണിയും നൂഡിൽസും ഓടിയകന്നു
 രോഗപ്രതിരോധശേഷി കൂടെപ്പോന്നു
ആശുപത്രികൾ പൂട്ടലിൻ വക്കിലായി
വൻകിട മെഷീനുകൾ ചിലന്തി തൻ കൂടായി
 ആരാണ് ഇതിന് കാരണം .....
എന്താണിതിനു കാരണം ....

കൊറോണ എന്ന മഹാമാരി
വാരിവിതറിയോരാശങ്കയിൽ
മനുഷ്യൻ പാലിച്ചു സാമൂഹികാകലം
 ശുചിത്വമെന്നുമൊരു ശീലമായി
ലക്ഷം ജീവൻ കവർന്നൊരീ മാരിയെ
തുരത്തിടാംനമുക്കൊത്തു ചേർന്ന്
പ്രളയത്തെ അതിജീവിച്ച മനുജാ നിനക്ക്
കൊറോണയെ തുരത്തുക നിഷ്പ്രയാസം.
 

ശ്രീജിത്ത് സജി
4എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത