നോക്കൂ..... പരിസ്ഥിതി എത്ര ശുദ്ധം
പുകയില്ല പൊടിയില്ല
പൊടിപടലങ്ങൾ ഇല്ല
തെളിനീരേകും പുഴകളും
കളകളമൊഴുകും അരുവികളും
കേരളം വീണ്ടും ദൈവത്തിൻറെ സ്വന്തം നാട് .
കുടുംബ ബന്ധങ്ങൾ ഊഷ്മളമായി
ചക്കയും മാങ്ങയും ഇഷ്ടവിഭവങ്ങളായി
ബിരിയാണിയും നൂഡിൽസും ഓടിയകന്നു
രോഗപ്രതിരോധശേഷി കൂടെപ്പോന്നു
ആശുപത്രികൾ പൂട്ടലിൻ വക്കിലായി
വൻകിട മെഷീനുകൾ ചിലന്തി തൻ കൂടായി
ആരാണ് ഇതിന് കാരണം .....
എന്താണിതിനു കാരണം ....
കൊറോണ എന്ന മഹാമാരി
വാരിവിതറിയോരാശങ്കയിൽ
മനുഷ്യൻ പാലിച്ചു സാമൂഹികാകലം
ശുചിത്വമെന്നുമൊരു ശീലമായി
ലക്ഷം ജീവൻ കവർന്നൊരീ മാരിയെ
തുരത്തിടാംനമുക്കൊത്തു ചേർന്ന്
പ്രളയത്തെ അതിജീവിച്ച മനുജാ നിനക്ക്
കൊറോണയെ തുരത്തുക നിഷ്പ്രയാസം.