ജി.എം.വി. എൽ.പി.എസ് വർക്കല/അക്ഷരവൃക്ഷം/വിപത്ത്
വിപത്ത്
കൊറോണ എന്നൊരു വിപത്ത് വന്നു വുഹാനിൽ നിന്നും കടന്നു വന്നു. നാട്ടിലെല്ലാം ദുരിതം നിറഞ്ഞു. സ്കൂളുകളൊക്കെ അടച്ചുപൂട്ടി. പരീക്ഷയെല്ലാം മാറ്റി വച്ചു. ബസും ട്രയിനും ഓടാതായി. എന്തിനു വന്നു എങ്ങനെ വന്നു. ഈ വിപത്ത് നമ്മുടെ നാട്ടിൽ. സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞു. കൂട്ടായ്മയെല്ലാം പൊളിച്ചടുക്കി. കല്ല്യാണമില്ല നൂലുകെട്ടില്ല. നാലാൾ കൂടുന്നതൊന്നുമില്ല. കാത്തിരുന്നു കൊറോണ പോകാൻ. സ്വപ്നങ്ങളെല്ലാം തിരിച്ചു പിടിക്കാൻ. എന്റെ സ്കൂളിൽ ഓടി നടക്കാൻ. പൂമ്പാറ്റയെപ്പോൽ പാറിനടക്കാൻ. പാട്ടും കഥകളും കേട്ടു രസിക്കാൻ. എന്നിനിയാകും എങ്ങനെയാകും. ഈ വിപത്തിൻ രക്ഷനേടാൻ. പ്രാർത്ഥനയോടെ മുന്നോട്ട് നീങ്ങാം. ശുചിത്വം നമ്മുടെ ശീലമാക്കാം. എന്നുമെങ്ങും കൊറോണയെ തുരത്താൻ. ലോകമെങ്ങും ഒറ്റക്കെട്ടായ് മുന്നോട്ട് നീങ്ങാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ