ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കോവിഡ്-19
കോവിഡ് - 19
ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് എന്ന വൈറസ്. കൊറോണ എന്ന ലാറ്റിൻ വാക്കിന് "കിരീടം" എന്നാണ് അർത്ഥം. സാർസ്, മീയേർസ് എന്നീ വൈറസുകളും കൊറോണ കുടുംബത്തിൽ ഉള്ള വൈറസുകൾ ആണ്. 2020 ഫെബ്രുവരിയിലാണ് ലോകാരോഗ്യ സംഘടന നോവൽകൊറോണ വൈറസിന് കോവിഡ് -19 എന്ന പേര് നൽകിയത്. പ്രതിരോധം ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി സ്ഥിതീകരിച്ചത്.രോഗം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ 2020 ജനുവരി ജനുവരി 30 നു ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗം അതിവേഗം പടർന്ന് പിടിക്കുകയും ധാരാളം പേർ മരിക്കുകയും ചെയ്‌തു. രോഗ വ്യാപനം ഇന്ത്യയിൽ കോവിഡ് നിർണയിക്കുന്നതിനുള്ള പ്രധാന ടെസ്റ്റുകൾ PCR , NAAT എന്നിവയാണ്. ഇതിനെതിരെയുള്ള 'MRNA -1273' വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്. അടുത്തുതന്നെ ഈ മഹാമരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാൻ ആരോഗ്യമേഖലയിലെ ഗവേഷകർക്ക് കഴിയുമെന്ന് പ്രത്യാശിക്കാം. "വീട്ടിലിരിക്കു സുരക്ഷിതരാവു" എന്നതാകട്ടെ കോവിഡ് കാലത്തേ നമ്മുടെ മുദ്രാവാക്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ