ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കോവിഡ്‌-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്‌ - 19

ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ്‌ എന്ന വൈറസ്. കൊറോണ എന്ന ലാറ്റിൻ വാക്കിന് "കിരീടം" എന്നാണ് അർത്ഥം. സാർസ്, മീയേർസ് എന്നീ വൈറസുകളും കൊറോണ കുടുംബത്തിൽ ഉള്ള വൈറസുകൾ ആണ്. 2020 ഫെബ്രുവരിയിലാണ് ലോകാരോഗ്യ സംഘടന നോവൽകൊറോണ വൈറസിന് കോവിഡ്‌ -19 എന്ന പേര് നൽകിയത്.
ലക്ഷണം
●പനി
● ചുമ
● തലവേദന
● തൊണ്ടവേദന
●ശ്വാസതടസ്സം
എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗം ആണ്. രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ പുറത്തുവരുന്ന ശ്രവത്തിലെ വൈറസിൽ നിന്നാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. രോഗി മാസ്കോ തൂവാലയോ ഉപയോഗിക്കാതെ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ പുറത്തു വരുന്ന ശ്രവത്തിൽ മറ്റൊരാൾ സ്പര്ശിക്കുകയും അയാൾ കൈകഴുകാതെ തന്റെ മൂക്കിലോ വായിലോ കണ്ണിലോ സ്പര്ശിക്കുമ്പോൾ ആ വൈറസ് അയാളിലേക്ക് പകരുകയും അയാൾക്ക് രോഗം ബാധിക്കുകയും ചെയ്യുന്നു.

പ്രതിരോധം
● രോഗിയുമായി അകലം പാലിക്കുക
● രോഗമുള്ള ആൾ മാസ്ക് ധരിക്കുക
● ആൽക്കഹോൾ കണ്ടെന്റ് അടങ്ങിയ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ ഇടക്കിടക്ക് കൈകൾ കഴുകുക.
● കണ്ണിലോ മൂക്കിലോ വായിലോ ഇടക്കിടക്ക് തൊടാതിരിക്കുക
●സാമൂഹിക അകലം പാലിക്കുക .
●രോഗിയും രോഗിയുമായി ബന്ധപ്പെട്ടവരും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക.
എന്നിവയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന പ്രതിരോധ നടപടികൾ. രോഗ വ്യാപനം ആഗോളതലത്തിൽ

ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി സ്ഥിതീകരിച്ചത്.രോഗം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ 2020 ജനുവരി ജനുവരി 30 നു ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗം അതിവേഗം പടർന്ന് പിടിക്കുകയും ധാരാളം പേർ മരിക്കുകയും ചെയ്‌തു.

രോഗ വ്യാപനം ഇന്ത്യയിൽ
ഇന്ത്യയിൽ ആദ്യം കോവിഡ്‌ - 19 സ്ഥിതീകരിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് വന്ന 3 മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് രോഗം ആദ്യമായി സ്ഥിതീകരിച്ചത്. ചൈനയിൽ രോഗം വന്നപ്പോൾ തന്നെ കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും പ്രതിരോധ നടപടികൾ തുടങ്ങിയതിനാൽ ഈ വിദ്യാർഥികളിൽ നിന്ന് സാമൂഹവ്യാപനം തടയുന്നതിനും ഇവരെ ചികിത്സിച് സുഖപ്പെടുത്തുന്നതിനും കഴിഞ്ഞു. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ധാരാളം പേർ ഇവിടേക്ക് എത്തിയതോടെ രാജ്യത്തിലെ എല്ലാ സംസ്‌ഥാനങ്ങളിലും രോഗം വ്യാപിച്ചു. അതോടെ കൂടുതൽ വ്യാപനം തടയുന്നതിനായി ജനറൽ കർഫ്യൂ , ലോക്ക്ഡൗൺ എന്നിവ പ്രഘ്യാപിച്ചു. ഇതിലൂടെ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാമൂഹത്തിലേക് രോഗവ്യാപനം തടയാൻ സാധിച്ചു. രോഗം ബാധിച്ച 93 ഉം 89 ഉം വയസ്സുള്ള വൃദ്ധ ദമ്പതികളെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ ആയത് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടം ആയി കാണാം.

കോവിഡ്‌ നിർണയിക്കുന്നതിനുള്ള പ്രധാന ടെസ്റ്റുകൾ PCR , NAAT എന്നിവയാണ്. ഇതിനെതിരെയുള്ള 'MRNA -1273' വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്. അടുത്തുതന്നെ ഈ മഹാമരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാൻ ആരോഗ്യമേഖലയിലെ ഗവേഷകർക്ക് കഴിയുമെന്ന് പ്രത്യാശിക്കാം. "വീട്ടിലിരിക്കു സുരക്ഷിതരാവു" എന്നതാകട്ടെ കോവിഡ്‌ കാലത്തേ നമ്മുടെ മുദ്രാവാക്യം.

ഹരിത എ.എൽ
8C ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം