ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ഈ ലോകത്തെ മുഴുവൻ കീഴടക്കിയ മഹാമാരിയാണ് കോവിഡ് -19 എന്ന രോഗം. കൊറോണവൈറസ് എന്ന രോഗകാരിയുടെ പേര് പറയാൻ തന്നെ നമുക്ക് ഭയമാണ്. നമ്മൾ ആദ്യം മനസിലാക്കേണ്ടത് ഇതിനോട് ഭയമല്ല വേണ്ടത് ജാഗ്രതയാണ്. ഈ വൈറസ് പിടിപെട്ട ഒരാളുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ആ വൈറസ് നമ്മളിലേക്ക് കയറിക്കൂടും. നമ്മുടെ കൈകളിൽ പറ്റിപ്പിടിക്കുന്ന വൈറസ് നമ്മുടെ ഉള്ളിലേക്ക് കടക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക. അതിനായി നമ്മളെപ്പോഴും കയ്യും മുഖവും കഴുകി വൃത്തിയാക്കുക, പുറത്തുള്ളവരുമായി അകലം പാലിക്കുക, പുറത്തിറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക, ധാരാളം വെള്ളം ഇടയ്ക്കിടെ കുടിക്കുക, കുട്ടികളെയും പ്രായാധിക്യം ചെന്നവരെയും പ്രതേകം ശ്രദ്ധിക്കുക, കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കാൻ ശ്രദ്ധിക്കുക. കോവിഡ് -19 എന്ന ഈ വൈറസിനെ നമുക്ക് ഈ ലോകത്തുനിന്നുതന്നെ വേരോടുകൂടി പറിച്ചു മാറ്റണമെങ്കിൽ നമ്മളെല്ലാവരും ശുചിത്വം പാലിക്കുകയും ക്ഷമാശീലരായിരിക്കുകയും വേണം. എന്നാൽ മാത്രമേ ഈ മഹാമാരി എന്നെന്നേക്കുമായി പെയ്തുതീരുകയുള്ളൂ. അതിനായി നമുക്ക് എല്ലാവർക്കും ഒന്നായി പ്രയത്‌നിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- TVPM. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- TVPM. SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- TVPM. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- TVPM. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- TVPM. SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- TVPM. ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ