ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
കോവിഡ് - 19, പേര് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ലോകം ഭയന്നു വിറയ്ക്കുന്നു. എന്താണ് കോവിഡ് - 19? അത് വെറും ഒരു വൈറസ് ആണ്. അതിനെ ഭയക്കുകയല്ല ചെറുക്കുകയാണ് വേണ്ടത്. നമ്മുടെ കൊച്ചു കേരളം ഇപ്പോൾ ലോകരാജ്യങ്ങൾക്കുതന്നെ ഒരു മാതൃകയാണ്. കാരണം, നമ്മുടെ ഒത്തൊരുമ. ഒരുമയുണ്ടെങ്കിൽ ഏതൊരാപത്തിനെയും നാടുകടത്താൻ സാധിക്കും എന്ന് നമ്മൾ പലതവണ തെളിയിച്ചില്ലേ. പിന്നെ കോവിഡ് -19 നോട് ഒരു കാര്യത്തിൽ നാം നന്ദി പറയണം. ഇത് വന്നതുകൊണ്ട് മനുഷ്യൻ പരസ്പരം സ്നേഹിക്കാൻ പഠിച്ചു. ഇപ്പോൾ എല്ലാ വീടുകളിലും അച്ഛൻ, അമ്മ, മക്കൾ എല്ലാവരും ഒത്തുകൂടി സന്തോഷമായിരിക്കുന്നു. പഴയകാല കഥകൾ,കളികൾ തമാശകൾ, അമ്മ ഉണ്ടാക്കുന്ന രുചികരമായ പലഹാരങ്ങൾ ഇതെല്ലാം നമ്മുടെ കൂട്ടുകാർക്ക് ഇതിനകം കിട്ടിയില്ലേ. അതോടൊപ്പം നന്മുടെ ആരോഗ്യ വകുപ്പും. നമുക്ക് വേണ്ടി സ്വന്തം വീടും വീട്ടുകാരെയും വിട്ടുനിൽക്കുന്ന ഡോക്ടർ, നഴ്‌സുമാർ, പോലീസുകാർ, മറ്റു ആരോഗ്യ പ്രവർത്തകരും. ഇവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു (വ്യക്തിശുചിത്വം, സാമൂഹിക അകലം ) ഈ കാലയളവിൽ വീട്ടിൽ ഇരുന്നാൽ ഈ ലോകത്തുനിന്നുതന്നെ കോവിഡ് -19എന്ന മഹാവിപത്തിനെ എന്നെന്നേക്കുമായി തുടച്ചു നീക്കാൻ നമുക്ക് സാധിക്കും. വരൂ കൂട്ടരേ, നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- TVPM. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- TVPM. SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- TVPM. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- TVPM. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- TVPM. SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- TVPM. ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ