തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നോക്കെത്താ ദൂരത്ത്
നോക്കെത്താ ദൂരത്ത്
ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും മകനും അടങ്ങിയ ഒരു കുടുംബം താമസിച്ചിരുന്നു.അച്ഛൻ ദാമോദരൻ,അമ്മ സരോജിനി,മകൻ രാജു. രാജുവിന് വിദേശത്ത് ഒരു നല്ല ജോലി ശരിയായി.അവൻ അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ചു. മകൻ, തങ്ങളെ തനിച്ചാക്കി വിദേശത്ത് പോകുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു.എങ്കിലും മകന്റെ ആഗ്രഹത്തിന് എതിരുനിൽക്കാനും അവർക്കായില്ല.അവർ മകനെ അനുഗ്രഹിച്ച് വിദേശത്തേക്ക് പറഞ്ഞയച്ചു. കുറേ നാൾ കഴിഞ്ഞു.ഒരു ദിവസം അവർ ആ വാർത്ത കേട്ടു.ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കൊറോണ എന്നൊരു വൈറസ് പടർന്നു പിടിക്കുന്നുണ്ടെന്നും ധാരാളം പേർ മരണപ്പടുന്നുണ്ടെന്നും അവർ അറിഞ്ഞു.കൂടാതെ ഗൾഫ് പോലുളള അന്യ രാജ്യങ്ങളിലും മറ്റും വ്യാപിച്ചത്രേ.അവർ മകനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.മകനെ കാണണമെന്നും നാട്ടിലേക്ക് വരണമെന്നും അവർ മകനോട് പറഞ്ഞു.എല്ലാ നടപടികളും കഴിഞ്ഞ് മകൻ നാട്ടിലെത്തി. മകൻ നാട്ടിലെത്തിയിട്ടുണ്ടെന്നു അച്ഛൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു.തങ്ങളുടെ മകൻ കാരണം മറ്റൊരാൾക്കും വൈറസ് ബാധ ഉണ്ടാവരുതെന്ന് അവർ ആഗ്രഹിച്ചു.അവനെ 14ദിവസം നിരീക്ഷണത്തിലാക്കി.തങ്ങളുടെ മകന് കോവിഡ് ഇല്ലെന്ന് ആ ദിവസങ്ങൾ പിന്നിട്ടപ്പോൾ മനസ്സിലായി. അവർ ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. പിന്നീട് സ്നേഹ സമ്പന്നമായ അവരെ വിട്ട് മകൻ വിദേശത്തേക്ക് പോയതേയില്ല. അച്ഛനും അമ്മയ്ക്കുമൊന്നിച്ച് സ്നേഹത്തോടെ ജീവിക്കാൻ തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ