ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഭയമല്ല, ജാഗ്രതയാണ്
ഭയമല്ല, ജാഗ്രതയാണ്
കൊറോണ എന്ന ഭീകരമായ വൈറസിൽ നിന്ന് നമുക്ക് ആരോഗ്യത്തെ പ്രതിരോധിക്കാം. ചൈനയിലെ വൂഹാൻ നഗരത്തിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമാടി മൂവായിരത്തിലധികം പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. 160ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. പലർക്കും ഭയവും ആശങ്കയും വളർത്തി അതു പടരുകയാണ്. സാധാരണ മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നതിനേക്കാൾ ഇത് ഒരു വലിയ കൂട്ടമാണ് എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം. ശാസ്‍ത്രജ്ഞൻമാർ കൊറോണയെ വിശേഷിപ്പിക്കുന്നത് സുനോട്ടിക് എന്നാണ്. കാരണം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ പടരുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്‍തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ പേരുകളിലറിയപ്പെട്ടത്. പനി, കടുത്തചുമ,ജലദോഷം, അസാധരണ ക്ഷീണം, ശ്വാസ തടസ്സം ഇവ കണ്ടെത്തിയാൽ സ്രവ പരിശോധന നടത്തി കൊരോണ സ്ഥിരീകരിക്കും. ഭയമല്ല, ജാഗ്രതയാണ് വൈറസിനെ പ്രതിരോധിക്കാൻ ആവശ്യം. നമുക്ക് എങ്ങനെ കൊറോണയെ പ്രതിരോധിക്കാം എന്നു മനസ്സിലാക്കാം. സോപ്പും, സാനിറ്ററൈസും ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണം. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്‍ക് ധരിക്കണം.. മറ്റു സാഹചര്യങ്ങളിൽ വ്യാപരിച്ച ശേഷം കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ, എന്നീ ശരീര ഭാഗങ്ങളിൽ സ്‍പർശിക്കരുത്. പൊതു സ്ഥലങ്ങളിൽ തുപ്പുവാൻ പാടില്ല. ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തുവാല കൊണ്ട് മറയ്ക്കണം. കഴിവതും വീടുകളിൽ തന്നെ കഴിയുക. നിപ്പയേയും പ്രളയത്തെയും നാം ജാഗ്രതയോടെ അതിജീവിച്ചതു പോലെ കൊറോണയെയും ജാഗ്രതയോടെ ഒറ്റക്കെട്ടായി അതിജീവിച്ചു മുന്നേറാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം