ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/വീണ്ടും മണ്ണിലേക്ക് തിരിയാം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkvhsayira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീണ്ടും മണ്ണിലേക്ക് തിരിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീണ്ടും മണ്ണിലേക്ക് തിരിയാം

പ്രാചീനകാലം മുതൽ മനുഷ്യൻ മണ്ണുമായി മല്ലടിച്ചു ജീവിക്കുകയായിരുന്നു. നദീതീരങ്ങളിൽ വാസുറപ്പിച്ച അവർ കൃഷി ചെയ്തും കന്നുകാലി വളത്തിയുമൊക്കെ ജീവിതം നയിച്ചിരുന്നു.എന്നാൽ കുറെ കാലമായി നാം നോക്കിയാൽ ഇത് ചില വിഭാഗക്കാർക്കായി ഒതുക്കി വച്ചിരിക്കുന്ന ഒരു മേഖലയായി കഴിയുന്നു.പ്രത്യേകിച്ച് നമ്മുടെ മലയാളികൾക്ക് ഇന്ന് അധ്വാനശീലം വളരെ കുറവാണ്. വിയർക്കാതെ എ.സി. മുറികളിലിരിക്കാനുമാണ് ആഗ്രഹം. ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ പാടങ്ങൾ നികത്തി ഫ്ളാറ്റ് പണിയാൻ തിടുക്കം കൂട്ടുന്നു ചിലർ .എല്ലാവർക്കും മേലനങ്ങാതെ ജീവിക്കണം.അതിനായി വൈറ്റ്കോളർ ജോലി മാത്രം ചെയ്യുകയുള്ളൂ എന്ന അവസ്ഥയിലേക്ക് പോവുകയാണ്. എല്ലാ തൊഴിലിനും നാം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന പതിവ് കാഴ്ച - ഇപ്പോൾ അവരെ നമുക്ക് അതിഥി തൊഴിലാളികൾ എന്നു വിളിക്കാം. ഒരു കാലത്ത് ബ്രിട്ടീഷുകാർക്ക് നമ്മുടെ സ്വതന്ത്ര്യം അടിയറവു വച്ചതു പോലെ ഇനി അന്യസംസ്ഥാനതൊഴിലാളക്ക് നമ്മുടെ സ്വാതന്ത്ര്യം അടിയറവു പറയേണ്ടി വരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഞാറുനടാനും കൊയ്യാനു കറ്റ മെതിക്കാനുമെല്ലാം യന്ത്രങ്ങൾ നിലവിലുണ്ട്. ഇന്ന് അതു പോലും അന്യസംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. ഈ കൊറോണ കാലത്ത് നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം അതി സംസ്ഥാനങ്ങളെയാണ് നാം ഭക്ഷ്യസാധനങ്ങൾക്ക് ആശ്രയിക്കുന്നത് കീടനാശിനികളുടെ ആധിക്യം അന്യസംസ്ഥാനങ്ങളിലെ പച്ചക്കറികളിൽ ഉണ്ടെന്ന വിവരം എല്ലാവർക്കും അറിയാം. ഇത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു എന്ന സത്യം നാം മറക്കരുത്. ആയതിനാൽ നമുക്കാവശ്യമുള്ള പച്ചക്കറികൾ നമുക്കു തന്നെ കൃഷി ചെയ്യാം, അപ്പോൾ ശരീരത്തിന് വ്യായാമവും അധ്വാനത്തിനുള്ള ഫലം ലഭിക്കുകയും ചെയ്യും .ഒഴിവുകാലം വീട്ടിലെ ജോലികളിൽ മാതാപിതാക്കളെ സഹായിക്കാം. കുറച്ചു സമയം കളിക്കാം ,പൂന്തോട്ടം ഉണ്ടാക്കാം ,ചിത്രം വരയ്ക്കാം അങ്ങനെ ഒഴിവുകാലം ആനന്ദമാക്കാം.


സോന. എസ് എസ്
5A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം