(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാസ്ത്രവും മനുഷ്യനും
ശാസ്ത്രം സിരകളിൽ ചിന്തകളിൽ
നിറഞ്ഞു നിൽക്കും മനുഷ്യർ നാം
അതിജീവിക്കും ചരിത്രമാകും
ഇനിയും പുലരികൾ കണ്ടിടും
വസൂരി മണ്ണിൽ തുടച്ചു നീക്കിയ
പോളിയോ മുക്ത ലോകം തീർത്ത
ശാസ്ത്രജ്ഞർ തൻ സ്മരണകളാൽ
ഊർജ്ജം പകർന്ന ഒരൊറ്റ ജനത
അതിജീവിക്കും ലോകമേ നിന്നിൽ
മരിപ്പത് ഞങ്ങൾ തൻ സഹോദരർ
സാഹോദര്യം ഞങ്ങടെ മൂല്യം
മിഴിനീർ പൊഴിയും ഇന്ത്യക്കായ്
മിഴിനീർ പൊഴിയും ഇറ്റലിക്കായ്
മരിച്ചത് ഞങ്ങൾ തൻ സഹോദരർ