ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം എങ്ങനെ

ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. അതിനായി വീടും പരിസരവും വ്യത്തിയായിസൂക്ഷിക്കണം.ഒരു വ്യക്തി ചെറുപ്പം തൊട്ടെ വ്യക്തിശുചിത്വം പാലിക്കണം. നാം ദിവസവും കുളിക്കണം.ദിവസവും കുളിക്കുന്നത് വഴി ചർമ്മത്തിൽ ഉണ്ടാകുന്ന രോഗാണുക്കൾ നശിക്കും.വസ്ത്രം ദിവസവും കഴുകി വ്യത്തിയായി ധരിക്കുക. കൈകൾ എപ്പോഴും കഴുകി വ്യത്തിയാക്കുക. ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈയ്യും വായും കഴുകി വ്യത്തിയാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോളും തൂവാല ഉപയോഗിക്കുക. ഇപ്പോൾ നമുക്ക് ചുറ്റുമുള്ള വായുപോലും മലിനമായ അവസ്ഥയിലാണ്. നാം കുടിക്കുന്ന വെള്ളത്തിലും മാലിന്യങ്ങളാണ്. നാം അറിഞ്ഞോ അറിയാതെയോ പലതരം രോഗങ്ങക്കടിമപ്പെടുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാകാൻ ശുചിത്വം അതാവശ്യമാണ്.


അമലുക്യഷ്ണ.s
2 b ലിറ്റിൽ ഫ്ളവർ യു പി സ്ക്കു്ൾ, ചേർത്തല.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം