എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ് 

ആധുനിക വത്കരണത്തിന്റെ ഒരു പുത്തൻ മോഡിയാക്കാൻ നമുക്ക് 2020. ഒരുപാട് സംഭവങ്ങൾ അരങ്ങേറിയ ഈ കാലത്ത് കോവിഡ് എന്ന മഹാമാരി പടർന്നു പന്തലിച്ചു നിൽക്കുകയാണ്. മനുഷ്യരുടെ നാശത്തിന് കരണമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.നമുക്ക് വേണ്ടി മാത്രമല്ല  മറ്റുള്ളവർക്കും വേണ്ടി കരുതലോടെ നീങ്ങാം.

ഈ മഹാമാരിയെ ലോകത്ത് നിന്ന് തുരത്താം. വീട്ടിൽ സുരക്ഷിതരായി നാം ഇരിക്കുന്നത് കൊറോണയിൽ നിന്നും രക്ഷ നേടുന്നതിനാണ്. ഈ സന്ദർഭത്തിൽ നമ്മളോർക്കേണ്ടത് ഒന്നു മാത്രമാണ് നാം കാരണം ഈ രോഗം മറ്റാർക്കും പകരരുത്. നമ്മളെ പരിചരിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും നമ്മെ സേവിക്കുന്ന പോലീസുകാരും അത്രത്തോളം കഷ്ടപ്പാട് അനുഭവിച്ചാണ് നമുക്ക് രക്ഷാകവചം തീർക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവർക്കും ഭക്ഷണം എത്തിച്ചു നൽകുന്ന സന്നദ്ധസേനാപ്രവർത്തക ർ ദൈവതുല്യരാണ്. ഇവരൊക്കെയാണ് നമ്മുടെ രക്ഷകർ. 

 നഴ്‌സുമാരിൽ കൂടുതൽ പേരും സ്ത്രീകളാണ്. നമ്മുടെ ആരോഗ്യമന്ത്രിയും ഒരു സ്ത്രീയാണ്. നൂറാം വയസ്സിൽ പത്താം ക്ലാസ്സ് എഴുതിയതും ഒരു സ്ത്രീയാണ്. പോലീസ് മുതൽ പട്ടാളം വരെ സ്ത്രീകളുടെ സാന്നിധ്യം കാണുവാനാകും. ഇതിൽ എടുത്തു പറയേണ്ടത് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ ടീച്ചറിനെ കുറിച്ചാണ്. ലോകത്തിനു പോലും മാതൃകയാകുന്ന പ്രവർത്തനം കാഴ്ചവെച്ച കേരളത്തിനെ മുന്നിൽ നിന്ന് നയിച്ചത് ഈ ടീച്ചറമ്മയാണ്. അതിനാൽ തന്നെ ഒരു കേരളീയനായതിൽ നമുക്ക് അഭിമാനിക്കാം.... 

സുബി. സുരേഷ്
9 E എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം 


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ