സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/കൊറോണകൊണ്ടുവന്ന അവധിക്കാലം

16:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണകൊണ്ടുവന്ന അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകൊണ്ടുവന്ന അവധിക്കാലം
                    മാർച്ച് 10ന് സ്കൂൾ പൂട്ടി. വളരെ സന്തോഷത്തോടെയാണ് വീട്ടിൽ എത്തിയത്, പക്ഷേ വീട്ടിൽ എത്തിയപ്പോഴാണ് കാര്യം മനസിലായത് "കൊറോണ" കാരണമാണ് അവധിക്കാലം നേരത്തെ വന്നതെന്ന്. കൊറോണ എന്ന രോഗത്തെ കുറിച്ച് നിങ്ങൾക്കറിയാമോ? ചൈനയിൽ ഇത് ആദ്യമായി സ്ഥിതീകരിച്ചപ്പോൾ ഈ വൈറസിൻ്റ ഗൗരവം ആർക്കും ആദ്യം മനസിലായില്ല. പീന്നീട് പല രാജ്യത്തും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടി വന്നപ്പോഴാണ് ഇതിൻ്റെ ഗൗരവം മനസിലായത്. വവ്വാലിൽ നിന്നും ഈനാംപേച്ചിയിലേക്കും അതിൽ നിന്നും മനുഷ്യനിലേക്കുമാണ് കൊറോണ വൈറസ് പടർന്നതെന്ന് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞു.ഇത് വ്യാപിക്കുന്നത് തടയാനാണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചതെന്നും മനസിലാക്കാൻ കഴിഞ്ഞു.
                          ഈ ലോകത്ത് നിന്നു കൊറോണ വയറസിനെ തുരത്തണമെങ്കിൽ നാം, സർക്കാരും, ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കണം, സാമൂഹ്യ അകലം പാലിക്കണം.അതു പോലെ തന്നെ വീട്ടിലിരിക്കുന്ന ദിവസങ്ങൾ പാഴാക്കാതെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടണം.കൂടാതെ വീടും പരിസരവും വൃത്തിയാക്കാം കൃഷി ഫണിയിൽ ഏർപ്പെടാം പൂന്തോട്ട നിർമാണം നടത്താം. അങ്ങിനെ കൊറോണ കൊണ്ടുവന്ന അവധിക്കാലത്ത്  മനുഷ്യന് പരിസ്ഥിതിയിലേക്കും കൃഷിയിലേക്കും ശുചിത്വ ശീലത്തിലേക്കും എത്തിചേരാൻ കഴിയട്ടേ. അങ്ങിനെ ഈ കൊറോണ കൊണ്ടുവന്നഅവധിക്കാലത്തെയും നമുക്ക് അതിജീവിക്കാം.



പൂജ റോസ്
5 A സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം