സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43320 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം

പ്രകൃതി നമ്മുടെ അമ്മയാണ് . പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പ്രകൃതിയെ നാം അവഗണിക്കരുത് .നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം പുറത്തേക്ക് എറിയാൻ പാടില്ല .പരിസര ശുചിത്യം ഉണ്ടാകാൻ നാം കൂട്ടായ്മയോടെ നിൽക്കണം .സമൂഹം ഒറ്റകെട്ടായി നിന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും .നമ്മുടെ വീടുകളിൽ നിന്നും മലിനജലം പുറത്തു പോകാതെ നോക്കുക .നമ്മുടെ പുരയിടത്തിൽ രണ്ടടി നീളത്തിലും രണ്ടടി വീതിയിലും ഉള്ള ഒരു കുഴി എടുത്ത് അതിൽ ഇഷ്ടിക അടുക്കി ഒരു അടപ്പു കൊണ്ട്‌ കുഴി മൂടുക .നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ഉള്ള മലിനജലം അതിലേക്ക് ഒഴുക്കിവിടുക .അതിനു ചുറ്റും വാഴയും പച്ചക്കറികളും നടുക .

നമ്മുടെ നാട്ടിലെ കുളങ്ങൾ നികത്തപ്പെട്ടിരിക്കുന്നു .കുളങ്ങൾക്കു ചുറ്റും ജൈവസസ്യങ്ങൾ നട്ടുപിടിപ്പിച്ചാൽ കുളത്തിലെ വെള്ളം ശുചിയായി കിട്ടും .പ്ലാസ്ടിക്ക്മാലിന്യങ്ങൾ നമുക്ക് എങ്ങനെ നിർമാർജനം ചെയ്യാം .ഒരു പ്ലാസ്റ്റിക്ക്കവർ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകക്ക്പത്തു പേരെ കൊല്ലാൻസാധിക്കും എന്നാണ് പറയുന്നത് .അതില്ലാതാക്കാൻ പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ചെടികൾ നടുവാനുംഅലങ്കാര വസ്തുക്കൾ ഉണ്ടാക്കുവാനും ഉപയോഗിക്കാം. ബയോഗ്യാസ് സമ്പ്രദായവും മാലിന്യങ്ങളെ ഒരു പരിധി വരെ നീക്കം ചെയ്യാൻ ഉപകരിക്കുന്നു .ശുചിത്യ കേരളം സുന്ദര കേരളം ഇതാകട്ടെ നമ്മുടെ സ്വപ്നം .

അനന്തു . എ
4 എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --