Schoolwiki സംരംഭത്തിൽ നിന്ന്
മാതൃകാ ഗ്രാമം (കഥ )
ഒരു ഗ്രാമത്തിൽ വിദ്യ അഭ്യസിച്ചിട്ടില്ലാത്ത കുറച്ചു ആളുകൾ താമസിച്ചിരുന്നു. ആ ഗ്രാമത്തിലെ ചില വ്യക്തികൾ പരിസ്ഥിതിയെ നശിപ്പിക്കുന്നതരത്തിൽ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുമായിരുന്നു. എന്നാൽ ഗ്രാമത്തിൽ കൊറോണ വൈറസിനെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ ആ വ്യക്തികൾ ജാഗ്രതയോടു കൂടി കൊറോണയെ നേരിടാനായി ഇറങ്ങിത്തിരിച്ചു. അവർക്കു കൊറോണ വൈറസ് എന്ന് പറഞ്ഞാൽ എന്താണെന്നോ ഏതാണെന്നോ അറിയില്ല. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥൻ പറഞ്ഞതിൽനിന്നാണ് അവർ അതിനെ തിരിച്ചറിഞ്ഞത്. അപ്പോൾത്തന്നെ അവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി മാലിന്യങ്ങൾ യഥാസ്ഥലത്തു നിക്ഷേപിക്കാൻ തുടങ്ങി. ലോക്ക് ഡൗൺ പാലിക്കുകയും ജാഗ്രതയോടെ മഹാമാരിപരത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി ശുചിത്വം പാലിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ചു കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും ആവശ്യഘട്ടങ്ങളിൽ മാസ്ക് ധരിച്ചും കൊറോണ എന്ന രോഗത്തെ ശരിയായ രീതിയിൽ പ്രതിരോധിക്കണമെന്നും മറ്റുള്ളവരോട് അഭ്യർഥിച്ചു ഗ്രാമത്തിനു മാതൃകയായി.
|