ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin24560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലത്തെ തിരിച്ചറിവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലത്തെ തിരിച്ചറിവുകൾ


കോവിഡ് കാലത്തെ തിരിച്ചറിവുകൾ

അറിയുന്നു ഞാനെൻ
അമ്മതൻ സ്നേഹം
അറിയുന്നു ഞാനെൻ
താതൻ തൻ വ്യഥകൾ
അറിയുന്നു ഞാനെൻ
സോദര ത്യാഗം
അറിയുന്നു ഞാനെൻ
സുഹൃത്തിൻ കരുതൽ

അറിയുന്നു ഞാനിന്ന്
മണ്ണിന്റെ ഗന്ധം
അറിയുന്നു ഞാനിന്ന്
പൂക്കൾ തൻ ഭംഗി
അറിയുന്നു ഞാനിന്ന്
തെന്നൽ തലോടൽ
അറിയുന്നു ഞാനിന്ന്
ഭൂവിൻ സൗന്ദര്യം

അറിയുന്നു ഞാനെൻ
സമൂഹത്തിൻ നന്മ
അറിയുന്നു ഞാനെന്റെ
നാടിന്റെ നേട്ടം
അറിയുന്നു ഞാനെൻ
ശുദ്ധ സംസ്കാരം
അറിയുന്നു ഞാനെൻ
ദൈവ സാന്നിധ്യം

നാടിന്റെ നായകർ-
ക്കേകുന്നു നന്ദി
ആതുര പാലകർ-
ക്കേകുന്നു നന്ദി
നിയമപാലകർക്കു -
മേകുന്നു നന്ദി
നിറമനസ്സോടെ ഞാ-
നേകുന്നു നന്ദി

നിറയുന്നു നന്ദി
അകതാരിലെന്നും
ചൊരിയുന്നു നന്മ
മാലോകർക്കെല്ലാം
പുലരുന്നൊരാശ
പുതിയ ഭൂമിക്കായ്‌
കൃപയേകു നാഥാ
എന്നുമെന്നേക്കും.


 

ഡെൽന ജോജു
7B ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത