സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/വേരുകൾ മണ്ണിൽ ഉറച്ചു നിൽക്കട്ടെ
വേരുകൾ മണ്ണിൽ ഉറച്ചു നിൽക്കട്ടെ
പ്രകൃതി അത് ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ എല്ലാമെല്ലാം ആണ്. ചിലപ്പോൾ അവന്റെ അമ്മയായും മറ്റു ചിലപ്പോൾ എന്നും കൂടെ നിൽക്കുന്ന തന്റെ കൂട്ടുകാരാനായിട്ടും ഒരുവന് തോന്നും. സ്നേഹമാണ് പ്രകൃതിയുടെ ഭാഷ. തന്നെ ചൂഷണം ചെയ്യുന്നവരെ പോലും സ്നേഹത്തോടെ പരിപാലിക്കുകയാണ് സർവ്വസംഹയായ പ്രകൃതി. വിനയമാണ് പ്രകൃതിയുടെ ഭാവം. ഇതിന് ഉദാഹരണമാണ് പ്രകൃതിയുടെ തന്നെ പ്രതീകമായ തേന്മാവ്. മാങ്ങകൾ ചില്ലകളിൽ നിറയുമ്പോൾ മാവ് വിനയത്തോടെ തല കുനിച്ചു നിൽക്കുന്നു. അറിവും കഴിവും വർദ്ധിക്കുന്തോറും വിനയം കൂടണം എന്ന ഒരു ജീവിത പാഠം കൂടി തേന്മാവ് നമുക്ക് കാണിച്ചുതരുന്നു. പ്രകൃതി ഒരു വിശിഷ്ട ഗ്രന്ഥമാണ്. അതിൽ നിന്നും നമുക്ക് ഒട്ടേറെ ജീവിതപാഠങ്ങൾ ഉൾക്കൊള്ളുവാനാകും. കരുണ, സ്നേഹം, വിനയം, ക്ഷമ തുടങ്ങി ഒട്ടേറെ ജീവിത മൂല്യങ്ങൾ നമ്മെ പഠിപ്പിക്കുന്നവളാണ് പ്രകൃതി. സർവംസഹയായ പ്രകൃതിയിലാണ് നമ്മുടെ നിലനിൽപ്പ്, എന്നാൽ ഈ നിലനിൽപ്പിന് താള ഭംഗം വരുത്തുന്ന പ്രവർത്തികളാണ് ഇന്ന് മനുഷ്യരിൽ നിന്നും പ്രകൃതി നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളിലൂടെ പരിസ്ഥിതി തിരിച്ചടിക്കുവാൻ തുടങ്ങി. വികസനം എന്ന പേരിൽ നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ഒരറുതിയുമില്ല. പുഴകൾ നിരത്തി അവിടെ വലിയ കെട്ടിടങ്ങൾ പണിതുയർത്തിയും പാറകൾ പൊട്ടിച്ചും അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു കൊണ്ട് ദിനംതോറും നാം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രവർത്തങ്ങളിൽ നിന്നും മോചിതരായി പ്രകൃതിയെ അറിഞ്ഞ് അതിനെ സ്നേഹിക്കുകയാണ് നാം ചെയ്യേണ്ടത്. അതിന് വീണ്ടും നമ്മുക്ക് മണ്ണിലേക്കിറങ്ങാം. വരും തലമുറയ്ക്കും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ സാധിക്കട്ടെ എന്ന പ്രത്യാശയോടെ നമ്മുക്ക് മണ്ണിൽ ചവിട്ടി നിൽക്കുന്നവരായി ജീവിക്കാം. പ്രകൃതിയെ സ്നേഹിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ