എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ചിറക് എന്തിന്?

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിറക് എന്തിന്?

പണ്ട് കാശിയിൽ ജീവധർമ്മൻ എന്നൊരു പണ്ഡിതൻ ഉണ്ടായിരുന്നു. പക്ഷികളെ വളർത്തുന്നതായിരുന്നു അദ്ദേഹത്തിൻ്റെ വിനോദം. ജീവധർമ്മൻ്റെ മകനായിരുന്നു സജീവൻ. സജീവൻ്റെ ഗുരുവും ജീവധ ർമ്മൻ തന്നെയായിരുന്നു . ഒരു ദിവസം പലതരം ജീവികളെ കുറിച്ച് ജീവധർമ്മൻ മകനെ പഠിപ്പിക്കുകയായിരുന്നു. അപ്പോൾ സജീവൻ ചോദിച്ചു. അച്ഛാ , പക്ഷികൾക്ക് എന്താണ് തീരെ ഭാരമില്ലാത്തത് ? മകനെ എളുപ്പത്തിൽ പറക്കാൻ വേണ്ടിയാണ് പ്രകൃതി പക്ഷികൾക്ക് ഭാരം കുറവുള്ള ശരീരം നല്കിയിരിക്കുന്നത്." "ഓഹോ , അപ്പോൾ ചിറകുകളോ? "അത് വായുവിനെ തള്ളിനീക്കി ഉയർന്നു പൊങ്ങാനും മുന്നോട്ട് നീങ്ങാനും കിളികളെ സഹായിക്കും. "പക്ഷികൾക്ക് കൂർത്ത ചുണ്ടുകളും നഖങ്ങളും എന്തിനാണ്?". "മകനെ തീറ്റ ശേഖരിക്കാനും കൂട് കൂട്ടാനുമാണ്". എല്ലാം കേട്ടു കഴിഞ്ഞ സജീവൻ അല്പ്പം ആലോചിച്ച ശേഷം ഒരു ചോദ്യം കൂടി ചോദിച്ചു. "അച്ഛാ പക്ഷികളുടെ എല്ലാ ശരീര ഭാഗങ്ങളും അവർക്ക് ഇഷ്ടം പോലെ പറന്നു നടക്കുവാനും തീറ്റതേടാനും കൂട്ട് കൂടാനുമുള്ളതാണ്. എങ്കിൽ നമ്മുടെ വീട്ടിൽ കൂട്ടിലടച്ചിരിക്കുന്ന പക്ഷികൾക്ക് അതൊക്കെ ഉണ്ടായിട്ട് എന്ത് പ്രയോജനം? മകൻ്റെ ചോദ്യം കേട്ടു ജീവധർ മ്മന് സ്വന്തം തെറ്റ് മനസിലായി. വർഷങ്ങളായി കൂടുകളിൽ അടച്ചിട്ടു വളർത്തുന്ന എല്ലാ പക്ഷികളെയും അദ്ദേഹം തുറന്നു വിട്ടു. പക്ഷികൾ മാനത്തേയ്ക്ക് ചിറകടിച്ച് ഉയരുന്നതും നോക്കി ജീവധർമ്മൻ പറഞ്ഞു. "ശരിയാണ് മകനെ .. മനുഷ്യന് മാത്രമല്ല , എല്ലാ ജീവികൾക്കും വേണ്ടത് സ്വതന്ത്ര്യമാണ്."

സൂര്യനാരായണൻ . എൻ. ബി
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ