ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം ; രോഗങ്ങളെ അകറ്റാം ...
ശുചിത്വം പാലിക്കാം ; രോഗങ്ങളെ അകറ്റാം ...
ശുചിത്വം പാലിക്കാം ; രോഗങ്ങളെ അകറ്റാം ... നികിത.ടി. ഏഴാം ക്ലാസ് : ഡി ഒരു ദിവസം ജ്യോതിക ഓടിച്ചാടിക്കളിക്കുകയാണ്.അപ്പോൾ അയൽക്കാരിയുടെ വിളി കേട്ടു.അവൾ ഓടി ആ ആന്റിയുടെ അടുത്തെത്തി. "എന്താ ആന്റീ?" ജ്യോതിക ആന്റിയോട് ചോദിച്ചു. "മോളേ നീ ഈ മാലിന്യങ്ങൾ പുഴയോരത്തിടാമോ?നിനക്ക് മാങ്ങയും പേരക്കയും വേണമെങ്കിൽ പറിച്ചോളൂ.." ആന്റി പറഞ്ഞു. അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി.അവൾ ഒന്നും ചിന്തിക്കാതെ പുഴയോരത്തേയ്ക്ക് നടന്നു.പഴുത്ത മാങ്ങയും പേരക്കയും തിന്നാൻ അവൾ കൊതിച്ചു. വഴിക്ക് വെച്ച് അവൾ ഒരു അപ്പൂപ്പനെ കണ്ടു.അപ്പൂപ്പൻ ചോദിച്ചു;" എവിടേക്കാണ് കുട്ടീ നീ പോകുന്നത്?" "ഞാൻ പുഴയോരത്ത് പോവുകയാണ് അപ്പൂപ്പാ" "എന്തിനാണ് പോകുന്നത്?" "അയലത്തെ വീട്ടിലെ മാലിന്യങ്ങൾ പുഴയോരത്തിടാൻ പോവുകയാണ്." അതുകേട്ട് അപ്പൂപ്പൻ പറഞ്ഞു; "പുഴയോരത്ത് ഈ മാലിന്യങ്ങളിട്ടാൽ അവിടെ ജീവിക്കുന്ന ജീവികൾക്കും നമുക്കും ദോഷമാണ്.അതുകൊണ്ട് കുട്ടി ഇതു കൊണ്ടുപോയി റോഡരികിലെ വേസ്റ്റ് ബാസ്കറ്റിൽ ഇടൂ....." അവൾ അത് കേട്ടയുടൻ മാലിന്യങ്ങൾ എടുത്ത് ഓടിപ്പോയി ,ആ ബക്കറ്റിൽ ഇട്ടു.അവൾക്ക് അവളുടെ തെറ്റ് മനസ്സിലായി.അന്നു തൊട്ടിന്നു വരെ അവൾ മാലിന്യങ്ങൾ പുഴയോരത്ത് വലിച്ചെറിഞ്ഞിട്ടില്ല. .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ