ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം ; രോഗങ്ങളെ അകറ്റാം ...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം രോഗങ്ങളെ അകറ്റാം ...

ഒരു ദിവസം ജ്യോതിക ഓടിച്ചാടിക്കളിക്കുകയാണ്.അപ്പോൾ അയൽക്കാരിയുടെ വിളി കേട്ടു.അവൾ ഓടി ആ ആന്റിയുടെ അടുത്തെത്തി.
"എന്താ ആന്റീ?" ജ്യോതിക ആന്റിയോട് ചോദിച്ചു.
"മോളേ നീ ഈ മാലിന്യങ്ങൾ പുഴയോരത്തിടാമോ?നിനക്ക് മാങ്ങയും പേരക്കയും വേണമെങ്കിൽ പറിച്ചോളൂ.." ആന്റി പറഞ്ഞു.
അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി.അവൾ ഒന്നും ചിന്തിക്കാതെ പുഴയോരത്തേയ്ക്ക് നടന്നു.പഴുത്ത മാങ്ങയും പേരക്കയും തിന്നാൻ അവൾ കൊതിച്ചു. വഴിക്ക് വെച്ച് അവൾ ഒരു അപ്പൂപ്പനെ കണ്ടു.അപ്പൂപ്പൻ ചോദിച്ചു;" എവിടേക്കാണ് കുട്ടീ നീ പോകുന്നത്?"
"ഞാൻ പുഴയോരത്ത് പോവുകയാണ് അപ്പൂപ്പാ"
"എന്തിനാണ് പോകുന്നത്?"
"അയലത്തെ വീട്ടിലെ മാലിന്യങ്ങൾ പുഴയോരത്തിടാൻ പോവുകയാണ്."
അതുകേട്ട് അപ്പൂപ്പൻ പറഞ്ഞു; "പുഴയോരത്ത് ഈ മാലിന്യങ്ങളിട്ടാൽ അവിടെ ജീവിക്കുന്ന ജീവികൾക്കും നമുക്കും ദോഷമാണ്.അതുകൊണ്ട് കുട്ടി ഇതു കൊണ്ടുപോയി റോഡരികിലെ വേസ്റ്റ് ബാസ്കറ്റിൽ ഇടൂ....."
അവൾ അത് കേട്ടയുടൻ മാലിന്യങ്ങൾ എടുത്ത് ഓടിപ്പോയി ആ ബക്കറ്റിൽ ഇട്ടു. അവൾക്ക് അവളുടെ തെറ്റ് മനസ്സിലായി. അന്നുതൊട്ടിന്നു വരെ അവൾ മാലിന്യങ്ങൾ പുഴയോരത്ത് വലിച്ചെറിഞ്ഞിട്ടില്ല.

നികിത ടി
ഏഴ് ഡി ഗവ. ഹയർ സെക്കന്ററി സ്കൂൽ ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ