എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13335 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നിൻററെ പേര് കേട്ടപ്പോളെനിക്ക് കൗതുകം
സ്കൂളടച്ചപ്പോളെനിക്ക് സന്തോഷം
മനുഷ്യ ജീവനെടുക്കുന്ന മഹാമാരിയാണ്
നീയെന്നറി‍ഞ്ഞപ്പോൾ
എൻ്ടെ ഉളളിൽ പേടി തോന്നി തുടങ്ങി
അങ്ങ്ചൈനയിൽ റഷ്യയിൽഅമേരിക്കയിൽ
പോലും നീ നാശം വിതച്ചപ്പോൾ
ഇന്ത്യയിൽ നീ വരില്ലെന്ന് ‍ഞാനാശ്വസിച്ചു
പിന്നെ ഞാൻ കേൾക്കാൻതുടങ്ങി
നിൻരാക്ഷസക്കരങ്ങൾ ഇങ്ങോട്ടും നീണ്ടെന്ന്
പിന്നെ ഭാരതാംബയുടെ നെഞ്ചിൽ
കയറി നീ താണ്ടവമാടി തുടങ്ങി
ആയിരങ്ങൾ ആശുപത്റിയിലായി
അവിടെയുംമാലാഖ ക്കൈകൾനമ്മെ
അമ്മയെ പോലെ മാറോട് ചേർത്തു
ആളുകൾ വീട്ടിനകത്തിരിപ്പായ്
നിന്നെ തടുത്തു നിർത്തുന്നതിനായ്
കൈകൾ കഴുകുന്നു നാം ഇടയ്ക്കിടയ്ക്കായ്
നിൻ കൈയ്യിൽ രക്ഷനേടാൻ
നിന്നെ ഇവിടെ നാം വാഴിക്കില്ല
തുടച്ചെറിയും നിൻകരാളഹസ്തം
നല്ലൊരുനാളെ പുലരുന്നതിനായ്
നന്നായി പ്രാർത്ഥിക്കാംനമുക്കെല്ലാർക്കും
 

സാരംഗ് പി
4 എളയാവൂർ ധർമ്മോദയം എൽ പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത