ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ബുദ്ധിശാലിയായ മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബുദ്ധിശാലിയായ മുയൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബുദ്ധിശാലിയായ മുയൽ

ഒരു കാട്ടിൽ കുറേ മൃഗങ്ങൾ താമസിച്ചിരുന്നു.പുലി, നരി ,ആന, മാൻ, മുയൽ. കാട്ടുരാജാവായ സിംഹവും ആ കാട്ടിലായിരുന്നു താമസം. ഓരോ ദിവസവും ഓരോ മൃഗങ്ങൾ സിംഹത്തിനു ഭക്ഷണമാവണം. അങ്ങനെ മുയലിന്റെ ഊഴമായി. മുയൽ സൂത്രശാലിയായിരുന്നു. മുയൽ ഗുഹയിൽ പോയി സിംഹത്തോട് പറഞ്ഞു. ഞാൻ വന്ന വഴിയിൽ ഞാനാണ് രാജാവെന്ന് പറഞ്ഞ് വേറൊരു സിംഹം നിൽക്കുന്നു. ഇതു കേട്ട സിംഹം അലറി. ഞാനല്ലാതെ മറ്റൊരു രാജാവോ? എവിടെ? അവർ കുറേ ദൂരം ചെന്നു. വഴിയരികിലെ കിണറിനടുത്തെത്തി.അതിനകത്ത് ഒളിച്ചിരിപ്പുണ്ട്! മുയൽ ചൂണ്ടി കാണിച്ചു. സിംഹം കിണറിലേക്ക് നോക്കി അലറി. കിണറ്റിൽ നിന്ന് തിരിച്ചും അലർച്ച കേട്ടു .സിംഹരാജൻ ഒന്നും ആലോയിക്കാതെ കിണറിലേക്ക് എടുത്തു ചാടി. അവന്റെ കഥ കഴിഞ്ഞു. എല്ലാവർക്കും സന്തോഷമായി.

മുഹമ്മദ് ഷാദിൽ .പി
1-B GVHSS Vellarmala
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ