ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വം ആധുനികതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനശ്വര ആർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനശ്വര ആർ

ഇന്നത്തെ സമൂഹത്തിൽ വളരെയധികം ആവശ്യമായ ഘടകമാണ് "ശുചിത്യം ". ശുചിത്യത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വ്യക്തി ശുചിത്യം. വ്യക്തി ശുചിത്യത്തിൽ നിന്ന് അത് സമൂഹ ശുചിത്യത്തിൽ എത്തിചേരും .രോഗം വരുന്നത് തടയാനും അതിന്റെ സമൂഹ വ്യാപനം തടയാനും ശുചിത്യം സഹായിക്കും. തുടരെ തുടരെ കൈകൾ കഴുകുക, സ്വന്തം ശരീരത്തിൽ ഏത് മലിന വസ്തു വന്നാലും അറിയത്തക്ക വിധത്തിൽ എപ്പോഴും വൃത്തിയായിരിക്കണം. രാവിലെയും വൈകിട്ടും കുളിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക. സാധാരണ കൈ കഴുകലിൽ നിന്ന് വ്യത്യസ്തമായ് 20 സെക്കന്റങ്കിലും കൈകൾ കഴുകുക ഏത് സ്ഥലത്ത് യാത്ര ചെയ്തിട്ട് വന്നാലും കുളിക്കുന്നത് ശീലമാക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് വഴി അത് മറ്റൊരാളിലേക്ക് സന്ദേശമാകുന്നു. മറ്റു വീടുകളിലെ ശുചിത്യമില്ലായ്മ ചോദ്യം ചെയ്യുന്ന മലയാളി സംസ്കാരം മാറ്റേണ്ടതുണ്ട് . സ്വന്തമായ് ശുചിത്യം പാലിച്ച് അത് സമൂഹത്തിലേക്ക് നമുക്ക് പകർന്ന് നൽകാം .അനാവശ്യമായി മൂക്കിലും വായിലും തൊടുന്നത് പോലും ശ്രദ്ധിക്കേണ്ട കാര്യമാണ്. വ്യക്തി ശുചിത്യം പാലിച്ച് കഴിഞ്ഞാൽ മാരകമായ രോഗങ്ങളെ പോലും ഒരു പരിധി വരെ ചെറുത്ത് നിർത്താം. ഇന്നത്തെ സമൂഹത്തിന് ആവിശ്യമായ ഒന്നു തന്നെയാണ് ഇത്.

ശുചിത്വം ആധുനികതയിൽ
6 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം