രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=4 }} <center> കാലത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കാലത്തിന്റെ ചുവരെഴുത്തിൽ നാം
തീർത്ത കരുണയുള്ള വാക്കിന്റെ
പൊരുളാണതിജീവനം
എതിരിട്ടു നാം പലവട്ടം എതിരാളി
ചെറുതല്ലെന്നറി‍‍ഞ്ഞു തന്നെ
പലവഴി ചിതറിത്തെറിക്കാതെ
തോൽക്കുകില്ലെന്നുറക്കെ
കൈകോർത്തു മുഴക്കി ശംഖൊലി
പുഞ്ചിരിയായ് സന്തോഷമായ് വിടർന്നിടട്ടെ
അതിജീവിക്കാം നമുക്കീമാരിയെ
ഒന്നായ് ഒരുമനസ്സായ്
ഇല്ല തളരാനാവില്ല നമുക്ക്
ഒത്തുചേർന്നൊന്നായ് ചൊല്ലിടാം അതിജീവനസ്നേഹ മന്ത്രം
.


ദേവിക വി സി
8 B രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


}}