രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കാലത്തിന്റെ ചുവരെഴുത്തിൽ നാം
തീർത്ത കരുണയുള്ള വാക്കിന്റെ
പൊരുളാണതിജീവനം
എതിരിട്ടു നാം പലവട്ടം എതിരാളി
ചെറുതല്ലെന്നറി‍‍ഞ്ഞു തന്നെ
പലവഴി ചിതറിത്തെറിക്കാതെ
തോൽക്കുകില്ലെന്നുറക്കെ
കൈകോർത്തു മുഴക്കി ശംഖൊലി
പുഞ്ചിരിയായ് സന്തോഷമായ് വിടർന്നിടട്ടെ
അതിജീവിക്കാം നമുക്കീമാരിയെ
ഒന്നായ് ഒരുമനസ്സായ്
ഇല്ല തളരാനാവില്ല നമുക്ക്
ഒത്തുചേർന്നൊന്നായ് ചൊല്ലിടാം അതിജീവനസ്നേഹ മന്ത്രം
.


ദേവിക വി സി
8 B രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത