സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ....

കാറ്റും വെയിലും വെളിച്ചവും
നീ എനിക്കു തന്നൂ അമ്മേ
എനിക്കു മാത്രമല്ല, ഭൂമിയിൽ
എല്ലാവർക്കും നീയത് സമ്മാനിച്ചു
എന്നിട്ടും എന്തുകൊണ്ട് നിന്നെ
മനുഷ്യർ പുച്ഛിക്കുന്നു, വെറുക്കുന്നു?

എന്തുകൊണ്ട് അവർ നിന്നെ
'അമ്മ' എന്ന് പരിഗണിക്കുന്നില്ല
മാപ്പ്, അമ്മേ മാപ്പ്, ഈ
ഭൂമുഖം മുഴുവനും നിന്നോട്
മാപ്പപേക്ഷിക്കുന്നു....
ക്ഷമിക്കൂ നീ ഞങ്ങളോട്,
ഞങ്ങളുടെ പ്രവർത്തികളോട്.....
 


സ്നേഹ യേശുദാസ്
6 B സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത