കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയും കേശുനായയും/കൊറോണയും കേശുനായയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കേശുനായയും


കുറെ നാളുകൾക്കു ശേഷം കേശുനായ പുറത്തിറങ്ങി. പുറത്തു നിന്ന് വീശുന്ന കാറ്റിനു ഒരു വല്ലാത്ത മണം. അടുത്ത വീട്ടിലെ സുന്ദരി കാക്കയോട് ചോദിക്കാം എന്ന് വിചാരിച്ചു അപ്പോൾ തന്നെ കേശു നായ സുന്ദരി കാക്കയെ കാണാൻ ചെന്നു. ചേച്ചി... ചേച്ചി, എന്താ കേശു.., എനിക്കൊരു സംശയം എന്താ കേശുനമ്മുടെ വഴിയോരത്ത് ഒന്നുംഒരാൾ പോലുമില്ല നഗരങ്ങളിലും ഗ്രാമങ്ങളിലും ഒന്നും ആരെയും കാണാൻ കഴിഞ്ഞില്ല ഇതെന്തൊരു അത്ഭുതം ഞാൻ അതിശയിച്ചുപോയി ഇതെന്താണ് ഇങ്ങനെ..?അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ..? "കൊറോണ" എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അതെയോ...? ഇത്രയും നാൾ നമ്മളെയൊക്കെ കൂട്ടിൽ ഇട്ടിരിക്കുകയായിരുന്നില്ലോ മനുഷ്യൻ അതിനു ദൈവം കൊടുത്ത ശിക്ഷയാണിത്. അയ്യോ ഞാൻ മറന്നു പോയി എന്റെ കുഞ്ഞിനെ പള്ളിക്കൂടത്തിൽ കൊണ്ടുവിടാൻ സമയമായി ഞാൻ പോകുന്നു... ശരി സുന്ദരി ചേച്ചി ഇത്രയും പറഞ്ഞു തന്നതിന് നന്ദി ഞാൻ പോകുന്നു ശരി പിന്നെ കാണാം എന്ന് പറഞ്ഞു കൊണ്ട് സുന്ദരി കാക്ക പറന്നു പോയി അതൊക്കെ കേട്ട് കേശുവിനെ അത്ഭുതം തോന്നി അവൻ ഉടനെ തന്നെ ഓടിപ്പോയി അവന്റെ പ്രിയ കൂട്ടുകാരെ വിളിച്ചു കൂട്ടുകാരെ.... കൂട്ടുകാരെ, എന്താ... എന്തു പറ്റി എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നു അതിനെന്താ ഇത്ര സന്തോഷിക്കാൻ അതോ അടുത്ത വീട്ടിലെ സുന്ദരി കാക്ക പറഞ്ഞു ഇനി മനുഷ്യരും പുറത്തിറങ്ങില്ല എന്ന്. അതെന്താ എന്നോ 'കൊറോണ എന്ന മഹാമാരി 'ലോകത്തിനു മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ് അതിനാലാണ്. എനിക്ക് ഇത്രയും സന്തോഷം എന്റെ ദൈവമേ കേശു നീ പറയുന്നതെല്ലാം ശരിയാണോ സത്യം! ഞാൻ ഇന്നലെ പട്ടണത്തിൽ പോയപ്പോൾ ഒരാളെയും കണ്ടില്ല. എന്നാൽ അത് ശരിയായിരിക്കും ഇതൊന്ന് നമുക്ക് ആഘോഷിക്കണം എല്ലാവരും കൂടി ആ സന്തോഷം പങ്കുവച്ചു.അവർക്ക് അത് മറക്കാൻ കഴിയാത്ത ആഘോഷമായിരുന്നു.

വൈഷ്ണവി രമേഷ്
4 A കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ