ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/പിന്നിട്ട ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിന്നിട്ട ഓർമ്മകൾ

ജീവശ്വാസമായി ദൈവം തന്ന ശ്വാസത്തിൽ
മാസ്ക് ധരിപ്പിച്ച മനുഷ്യാ നീ അറിയുന്നുവോ
ഓർക്കുന്നുവോ .....
ജീവിക്കാൻ സ്വർഗ്ഗമായ് ഭൂമി തന്നപ്പോൾ
അവിടെ നീ ദൈവങ്ങളെ സൃഷ്ടിച്ചു
ഒരു നാൾ നീ കരയും എന്ന് ഓർക്കുന്നുവോ .....
സ്വർഗത്തേക്കാൾ സ്വർഗമായ ഈ ഭൂമി നീ നരകമാക്കിയില്ലേ
കൺ കാണുന്ന ജീവിയെ കീഴ്‌പ്പെടുത്തി, കൺ കാണാത്ത
ജീവിയെ പേടിച്ച് വീട്ടിൽ ഒളിച്ചില്ലേ നീ
നിപ്പയും പ്രളയവും മാറി മാറി തന്നിട്ടും ഒരുമിച്ച്
നില്ക്കാൻ കഴിയാത്ത മനുഷ്യാ നീ എത്ര മൂഡ്ഡൻ .....
സ്വയം നിയന്ത്രിക്കാൻ കഴിയുന്നവരും, സ്വയം നിയന്ത്രിക്കുന്ന
സ്ഥിതിയിലായിട്ടും പഠിക്കുമോ നീ .....
എവിടെ പോയി ആൾ ദൈവങ്ങൾ
എല്ലാം ഓടി ഒളിച്ചല്ലോ .....
തമ്മിലടിച്ചും കൊല വിളിച്ചും മതിയായെങ്കിൽ വന്നോളൂ
ഇനി വരും നാളേക്കായ് ഒരു കൈ അകലമിട്ടു
ഒരു മനസായ് പോരാടാം .... വിജയിക്കാം ....

നസ്‌ല ഫാത്തിമ
2 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത