ജീവശ്വാസമായി ദൈവം തന്ന ശ്വാസത്തിൽ
മാസ്ക് ധരിപ്പിച്ച മനുഷ്യാ നീ അറിയുന്നുവോ
ഓർക്കുന്നുവോ .....
ജീവിക്കാൻ സ്വർഗ്ഗമായ് ഭൂമി തന്നപ്പോൾ
അവിടെ നീ ദൈവങ്ങളെ സൃഷ്ടിച്ചു
ഒരു നാൾ നീ കരയും എന്ന് ഓർക്കുന്നുവോ .....
സ്വർഗത്തേക്കാൾ സ്വർഗമായ ഈ ഭൂമി നീ നരകമാക്കിയില്ലേ
കൺ കാണുന്ന ജീവിയെ കീഴ്‌പ്പെടുത്തി, കൺ കാണാത്ത
ജീവിയെ പേടിച്ച് വീട്ടിൽ ഒളിച്ചില്ലേ നീ
നിപ്പയും പ്രളയവും മാറി മാറി തന്നിട്ടും ഒരുമിച്ച്
നില്ക്കാൻ കഴിയാത്ത മനുഷ്യാ നീ എത്ര മൂഡ്ഡൻ .....
സ്വയം നിയന്ത്രിക്കാൻ കഴിയുന്നവരും, സ്വയം നിയന്ത്രിക്കുന്ന
സ്ഥിതിയിലായിട്ടും പഠിക്കുമോ നീ .....
എവിടെ പോയി ആൾ ദൈവങ്ങൾ
എല്ലാം ഓടി ഒളിച്ചല്ലോ .....
തമ്മിലടിച്ചും കൊല വിളിച്ചും മതിയായെങ്കിൽ വന്നോളൂ
ഇനി വരും നാളേക്കായ് ഒരു കൈ അകലമിട്ടു
ഒരു മനസായ് പോരാടാം .... വിജയിക്കാം ....