ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


ഒരു മഹാമാരിയുടെ തടങ്കലിലാണെങ്കിലും
എൻെറ കണ്ണുകളിപ്പോൾ തിളങ്ങുന്നു
എൻെറ കാതികളിപ്പോൾ ആസ്വദിക്കുന്നു
എൻെറ ഹൃദയമിപ്പോൾ സന്തോഷിക്കുന്നു
പ്രകൃതി അതിജീവിച്ചിരിക്കുന്നു
നൂറ്റാണ്ടികൾക്ക് ശേഷം
യുദ്ധം അഴിമതി കൊലപാതകം
പീഢനം അസഹിഷ്ണുത
എല്ലാം തത്കാലത്തേക്ക് അപ്രത്യക്ഷ്യമായിരിക്കുന്നു
ഒരു കാലത്തെ തന്നെ അതിജീവിച്ചിരിക്കുന്നു
അതിജീവനം എൻെറ ശീലമായിക്കഴിഞ്ഞു
ആശംസിക്കാൻ‍ ഒന്നുമാത്രം
ആളിപ്പടരുന്ന മഹാമാരി
നമുക്കൊരു സ്വപനം മാത്രമാകട്ടെ
നാളത്തെ പ്രഭാതം സ്വപ്നസാക്ഷാത്കാരത്തിൻേറതാകട്ടെ
പ്രതീക്ഷയുടേതാകട്ടെ അതിജീവനത്തിൻേറതും

അഭിഷേക് മോഹൻ
6 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത