Schoolwiki സംരംഭത്തിൽ നിന്ന്
രചനയുടെ പേര്
പരിസ്ഥിതി ഒരു മുതൽകൂട്ട്
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്.
സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും ഓക്കെ കാര്യത്തിൽ നാം മറ്റു സംസഥാനങ്ങളെക്കാൾ മുൻപന്തിയിൽ ആണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു
സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാളനാടിന്റെ ഈപോക്ക് അപകടത്തിലേക്കാണ്. ഈ മലിനീകരണത്തെ കുറയ്ക്കുവാൻ മരങ്ങൾ സഹായിക്കുന്നു.
പരിസ്ഥിതിയിൽ മരങ്ങളുടെ അഭാവത്തിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാവുന്നു. മനുഷ്യൻ
മാലിന്യങ്ങൾ കത്തിക്കുന്നത് വഴിയും, വാഹനങ്ങളിൽ നിന്നും മറ്റും പുറംതള്ളുന്ന പുക കാരണം വായുമലിനകരണം ഉണ്ടാവുന്നു. വയലുകൾ നികത്തൽ, കാടുകൾ വെട്ടി നശിപ്പിക്കൽ, കുന്നുകൾ ഇടിച്ചുനിരപ്പാക്കൽ ഇവയെല്ലാം പരിസ്ഥിതിയുടെ വിനാശത്തിന് കാരണമാകുന്നു. ജലാശയങ്ങളിൽ
ഒഴുക്കിവിടുന്ന മലിനജലം, മാലിന്യം നിക്ഷേപിക്കൽ, ജീവജാലങ്ങളെ കൊല്ലുക ഇവയെല്ലാം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾ ആണ്. ഇത്തരം ജീവിതരീതികൾ നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വയം സഹായിക്കുന്നു.
പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഓരോത്തരും സ്വയം തയ്യാറാവണം. കാർഷിക സംസ്‌കൃതിയുടെ പിന്തുടർച്ചക്കാരായ എല്ലാവരും ജൈവകൃഷിയിലൂടെ രാസമലിനീകരണം ഇല്ലാത്ത ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടിയിരിക്കുന്നു എന്ന അവബോധം സൃഷ്ട്ടിക്കട്ടെ.
|