എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പുതുമണം

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതുമണം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതുമണം

പുതുമണം പൊങ്ങുകിലെന്തെന്നറിയാത്ത
പുതുയുഗ; കർഷകപ്പേരക്കിടാങ്ങളോ
പെരുവിരൽ,ചൂണ്ടുവിരലുകൾ കൊണ്ടങ്ങു
പൊത്തിപ്പിടിക്കുന്ന ഘ്രാണേന്ദ്രിയാഗ്രവും
   ശുചിത്വമില്ലാതുള്ള വമ്പനാംപട്ടണ
മൊന്നിലകപ്പെട്ട പോലെഴുംകുട്ടികൾ
ചേഷ്ടകൾക്കാട്ടുമിവർക്കാരു ചൊല്ലുവാൻ
ഇഷ്ടമായി മണ്ണിനെ വാരിയെടുത്തിടൂ!!
   മണ്ണിന്റെ മാറു പിളർന്നെടുത്തുണ്ണുകി
ലെണ്ണമില്ലാതുള്ള നന്മകൾ കൊയ്തിടാം
മണ്ണിൻ പുതുമണം പൂമണമാക്കിടാം
വിണ്ണിൽ നടക്കുന്ന മണ്ണിൻ കിടാങ്ങളെ........

 

ആൻ മേരി ബെന്നി
എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത