സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/പ്രകൃതിയാമമ്മയ്ക് .....

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34030kavil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാമമ്മയ്ക് ..... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാമമ്മയ്ക് .....

രാവിന്റെ മാറിൽ ഞാൻ നിദ്രയിലാഴുമ്പോൾ
അമ്മേനിൻ താരാട്ട് എന്നെ തലോടുന്നു
നിൻ മടിത്തട്ടിൽ ഞാൻ തലചായ്ച്ചുറങ്ങുമ്പോൾ
നീ എന്നെ പുണരുന്നു നിൻ സ്നേഹവായ്‌പാലെ
ജാനകപ്പടിയിലൂടിന്നു ഞാൻ നോക്കവേ
അമ്പിളിമാമനും പുഞ്ചിരി തൂകുന്നു
നിശയിലെ നിൻ ശോഭ കണ്ടുതരിക്കയാണ-
മ്പിളിമാമനും നക്ഷത്ര ജാലവും
വിണ്ണിൽ മറിഞ്ഞൊരാ നിലാവിൻ പാൽകുടം
മന്നിൽ ചൊരിയുന്നു വിസ്മയകാന്തിയായ്
മാനവരാശികൾ നിദ്രയിലാഴുമ്പോൾ
മക്കൾ തൻ നിദ്രയെ തെല്ലൊന്നിടർത്താതെ
മൂകയായ് ഏകയായ് നീയിന്നു നില്ക്കവേ
ജനനിതൻ വാത്സല്യമാവോളം നുകർന്നിന്നു
ഞാൻ മയങ്ങീടുന്നു നിൻ സ്നേഹധാരയിൽ!

 

അന്ന സിബി
8 എ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത